വീട്ടമ്മയെ അയൽക്കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.

കരുമാല്ലൂർ: മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയെ അയൽക്കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കരുമല്ലൂർ പുതുക്കാട് ബുധനാഴ്ച രാവിലെയായാണ് സംഭവം ഉണ്ടായത്. ചെറുനിരപ്പറമ്പിൽ അബ്ദുള്ളയുടെ ഭാര്യ സുഹറക്കാണ് പൊള്ളലേറ്റത്. ഇവർ അശുപത്രിയിൽ ചികിത്സയിലാണ്.അയൽക്കാരി തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് ഇവർ മൊഴി നൽകി. ഇതോടെ പൊലീസ് അയൽക്കാരി ലളിത സുധിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ സുഹ്‌റയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു.

മുറ്റം അടിച്ചുവാരുന്നതിനിടെ പിറകിലൂടെ വന്ന് അയൽക്കാരി തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *