ജീവകാരുണ്യ മേളയായി മാറിയ മലനാട് ന്യൂസ് ഭൂതല സംപ്രേക്ഷണ ഉത്ഘാടനവേദി

കൊച്ചി : ഇന്ത്യയിലെ ആദ്യ ജീവകാരുണ്യവാർത്താമാധ്യമം ഓൺലൈനിനൊപ്പം ഭൂതലസംപ്രേക്ഷണത്തിലേക്കുകൂടി കൺതുറന്നത് ഇന്ത്യൻമാധ്യമലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിമിഷങ്ങളിലൂടെ.
അശരണരും ആരോരുമില്ലാത്തവരുമായ ഒട്ടനവധിപേരുടെ കണ്ണീരൊപ്പാനും കൂടെ നിൽക്കാനും അവരുടെ നാവായ് നിന്നുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെ മുന്നിലേക്ക് ആ നിലവിളികളെ എത്തിക്കാൻ മലനാട് ന്യൂസിന് എന്നും കഴിഞ്ഞിട്ടുണ്ട്.
മലനാടിന്റെ പ്രവർത്തനങ്ങളുടെ തുടക്കകാലത്ത് തീർത്തും നിലാരംബരായ 2 കുടുംബങ്ങൾക്ക് സുരക്ഷിത വാസസ്ഥലം നിർമ്മിച്ചുനൽകാൻ സാധിച്ചു എന്നത് എന്നും ആത്മവിശ്വാസത്തിനഴകായ്
നിൽക്കുന്ന ഒന്നാണ്.
പ്രളയക്കെടുതിയിൽ കലഹിയൊഴുകിയ പുഴകവർന്നെടുത്ത തങ്ങളുടെ ജീവിതം തിരികെപ്പിടിക്കാനായ് ഒരു ജനത ഒറ്റക്കെട്ടായ് നടത്തുന്ന പ്രവർത്തനങ്ങളിലും മലനാടിന്റെ കൈയ്യൊപ്പ് ചാർത്തി എത്തുന്ന നദീനഗർ പദ്ധതിയും ഈ ജീവകാരുണ്യവാർത്താ മാധ്യമത്തിന്റെ ജനകീയ ഇടപെടീലുകളുടെ തെളിവാണ്.

നിലപാടുകളിൽ വെള്ളം ചേർക്കാതെ 2011 ഏപ്രിൽ 18 മുതൽ ഇന്നുവരെ ജനങ്ങൾക്കായ് ജനപക്ഷത്തുനിന്ന മലനാട് ന്യൂസ് ഭൂതലസംപ്രേക്ഷണം ആരംഭിച്ച ദിവസവും ചിലരുടെ മനം നിറഞ്ഞ സന്തോഷത്തിന് കാരണമാകാൻ സാധിച്ചു.


മലപ്പുറം സ്വദേശി കുട്ടനും കുടുംബത്തിനും തലചായ്ക്കാൻ വസ്തുവും സ്വന്തം ഭവനവും നൽകിയാണ് ഇന്ത്യയിലെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ മലനാട് ടിവി തങ്ങളുടെ ഭൂതലസംപ്രേക്ഷണം ആരംഭിച്ചത് ..മനുഷ്യസ്നേഹിയായ വ്യവസായി വളാഞ്ചേരി താജ് മാർബിൾ ഉടമ നാസർ മാനു ആണ് നിരാലംബരായ കുട്ടനും കുടുംബത്തിനുമുള്ള വീടിനു സ്ഥലവും നിർമാണ ചിലവും വഹിക്കുന്നത് ..

ഉത്‌ഘാടന വേളയിൽ വേദിയിൽ നാസർ
മാനു കൈമാറിയ ആധാരം ഡോ .കെ. പി. ഹുസൈൻ , കർണാടക മുൻ മന്ത്രി ജെ .അലക്സാണ്ടർ ,ലോ അക്കാദമി പ്രിൻസിപ്പൽ വി. എൽ മണി ,രാജാജി, ദയാഭായ് എന്നിവർ ചേർന്ന് കുട്ടനും ഭാര്യക്കും കൈമാറി ..സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹർഷാരവത്തോടെയാണ് ഈ ചടങ്ങിന് സാക്ഷിയായത് ..തുടർന്ന് നടന്ന കോൺക്ലേവിലും ഒട്ടനവധി സഹായ വാഗ്ദാനങ്ങൾ മലനാട് ടിവിയിലൂടെ നിസ്സഹായാർക്കു -ലഭിക്കുകയുണ്ടായി . ബന്നി ജനപക്ഷം പിറവത്ത് 21 സെന്റ് ( 6 ഭവനങ്ങൾക്കുള്ള സ്ഥലം ) മലനാട് ടിവിക്കു കൈമാറാൻ സന്നദ്ധത കാട്ടിയപ്പോൾ കേരളം ജേര്ണലിസ്റ് യൂണിയൻ സംസ്ഥാനപ്രസിഡന്റ് ബഷീർ മാടാല മലനാട്
ടി വിയുടെ ജേർണലിസം അക്കാദമിക്കായി അട്ടപ്പാടിയിൽ അഞ്ചു ഏക്കർ സ്ഥലം നൽകുന്ന വിവരം കെ ജെ യു സംസ്ഥാന ഭാരവാഹികളോടൊപ്പം ഔദ്യോഗികമായി വേദിയിൽ പ്രഖ്യാപിച്ചു ..

ആധുനിക ഫാഷൻ വിസ്മയങ്ങളുടെ യുവനിരതാരങ്ങൾ അണിനിരന്ന ഫാഷൻഷോ

മീഡിയ വേവ്സ് ഇവന്റസിന്റെ നേതൃത്വത്തിൽ തസ്‌വീർ എം സലിം ഒരുക്കിയ ഫാഷൻ ഷോ പുതുപുത്തൻ ഡിസൈനുകളുമായി യുവതയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും ചടങ്ങിന് മാറ്റുകൂട്ടി ..

തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളടക്കം അണിനിരന്ന ഫാഷൻ ഷോ , മയൂര ഡാൻസ് അക്കാദമിയുടെ നൃത്ത്യനൃത്ത്യങ്ങൾ – -ബിസിനസ് കോൺക്ലേവ് എന്നിവ മാധ്യമരംഗത്ത് പുത്തൻ അനുഭവമാണെന്ന് ചടങ്ങിന് നേരിട്ടും തത്സമയം ഓൺലൈനിലൂടെയും ടിവിയിലും സാക്ഷ്യം വഹിച്ചവർ സന്തോഷപൂർവം അറിയിച്ചു ..

പുണ്യ നിമിഷങ്ങൾ എന്നാണ് ഡയബായി മറുപടിപ്രസംഗത്തിൽ പറഞ്ഞത് .അത്താഴവിരുന്നോടെയാണ് പരിപാടികൾ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ അവസാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *