മലനാട് ന്യൂസ് ഒരുക്കുന്ന വാർത്തായുദ്ധം

0
37

മലനാട് ന്യൂസ് ഒരുക്കുന്ന വാർത്താ യുദ്ധത്തിനു വൻ ജനപിന്തുണ .
ഈ യുദ്ധം സമൂഹത്തിനോ ,വ്യക്തികൾക്കോ ,ഭരണകൂടത്തിനോ എതിരല്ല . നാളിതുവരെയായി നമ്മളെ ഗ്രസിച്ചുപോന്ന ചില ദുഷിച്ച സംവിധാനങ്ങൾക്കും അരുതായ്‌കകൾക്കും എതിരെ മാനവ രാശിയുടെ നിലനിൽപ്പിനായി ഗർഭ ഭൂമിയുടെ തുരുത്തുകൾ നഷ്ടമാകാതിരിക്കാനായി ഞങ്ങൾ ഒരു പടപ്പുറപ്പാടിന് ഒരുങ്ങുകയാണ്… മണ്ണിനെയും മനുഷ്യനേയും സ്നേഹിക്കുന്നവർ എല്ലാം കൂടെയുണ്ടാകുമെന്ന ഉറപ്പോടെ ഇന്ന് മുതൽ വൈകിട്ട് അഞ്ചുമണിക്ക് യുദ്ധകാഹളം മുഴങ്ങുകയാണ് .

ന്യൂസ് വാർ പ്രശസ്ത കവിയും പത്രപ്രവർത്തകനും മലനാട് ടിവി അസ്സോസിയേറ്റ് എഡിറ്ററുമായ പ്രദീപ് കുറത്തിയാടൻ ആണ് അവതരിപ്പിക്കുന്നത് .

ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങിയ ന്യുസ് വാർ എന്ഡോസൾഫൻ ദുരിത ബാധിതരുടെ വിഷയത്തിൽ സർക്കാർ ശ്രദ്ധനേടിയെടുക്കാൻ പ്രമുഖ ജീവകാരുണ്യ പ്രവർത്തക ദയാബായി നടത്തുന്ന സെക്രട്ടേറിയറ്റിനു മുൻപിലെ നിരാഹാര സമര വിഷത്തിനാണ് കൂടുതൽ പരിഗണന നൽകിയത് . ദയാഭായിയോടൊപ്പം -മാനേജിങ് എഡിറ്റർ ആർ ജയേഷ് , എഡിറ്റർ ഇൻ ചാർജ് പ്രദീപ് ശിവശങ്കർ , സമരസമിതി പ്രതിനിധി അമ്പലത്തറ കുഞ്ഞി കൃഷ്ണൻ എന്നിവർ സംസാരിച്ചു ..കേരളവിപണിയിൽ അനുസ്യുതംവിറ്റഴിക്കപ്പെടുന്ന വിഷലിപ്തമായ പച്ചക്കറി പഴവര്ഗങ്ങളിലെ കൊടും ദുരന്തം പുറത്തുകൊണ്ടുവരുന്ന എപ്പിസോഡുകളായി ന്യുസ് വാർ മാറുകയാണ് .

തത്സമയ സംപ്രേക്ഷണത്തിൽ; ജനങ്ങൾക്കും പങ്കെടുക്കാം ദിവസവും വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ് സംപ്രേക്ഷണം ..

SHARE

LEAVE A REPLY

Please enter your comment!
Please enter your name here