സിബിഐയിൽ കൂട്ടസ്ഥലംമാറ്റം

0
24

ദില്ലി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സിബിഐയിൽ കൂട്ടസ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ എം നാഗേശ്വരറാവു സ്ഥലംമാറ്റിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം വ്യാഴാഴ്ചയാണ്.

വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റി. ഈ കേസ് അന്വേഷിച്ചിരുന്ന എസ് കെ നായരെ മുംബൈയിലെ ആന്‍റി കറപ്ഷൻ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

ചെന്നൈ പൊലീസിൽ എസ് പി റാങ്കിലുള്ള എ ശരവണൻ ഇനി ഈ കേസ് അന്വേഷിക്കും. തമിഴ്നാട്ടിൽ തൂത്തുക്കുടിയിലെ സ്റ്റെ‍‍‍ർലൈറ്റ് വേദാന്ത കമ്പനിക്ക് മുന്നിലുണ്ടായ വെടിവെപ്പുകേസ് അന്വേഷിച്ചിരുന്നത് എ ശരവണനാണ്. ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന വിവേക് പ്രിയദ‍ർശിയെയും ചണ്ഡിഗഡിലേക്ക് സ്ഥലം മാറ്റി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here