മലനാട് ന്യൂസ് ഭൂതല സംപ്രേഷണ ഉത്ഘാടനം , ഐഡി ടിവി ഓൺലൈൻ സ്ട്രീമിംഗ് ഉത്ഘാടനം എന്നിവയോടൊപ്പം INA 2018 ദേശീയ പുരസ്ക്കാര മേളയും കൊച്ചിയിൽ!

0
60

2018 വർഷത്തെ രാഷ്ട്ര സേവന പ്രവർത്തനങ്ങളെ മുൻനിർത്തി ഇന്ത്യാദർശൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന പുരസ്ക്കാരങ്ങൾക്ക് വിവിധ മേഖലയിലുള്ള അഞ്ച് പേർ അർഹരായി . പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.പി ഹുസൈൻ ,ജീവകാരുണ്യ പ്രവർത്തക ദയാബായി ,ഭൂസമര നായകനും ഏക്താ പരിഷത്ത് നേതൃത്വ നായകൻ രാജാജി ,മുൻ കർണ്ണാടക മന്ത്രിയും സാമൂഹിക പ്രവർത്തകനുമായ ഡോ.ജെ.അലക്സാണ്ടർ ഐ.എ.എസ് ,ഇന്ത്യൻ ജേർണ്ണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ എന്നിവരാണ് ഇത്തവണ ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹരായത് , 2019 ജനുവരി 27ന് വൈകിട്ട് 5ന് കൊച്ചി റാഡിസൺ ബ്യു ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. ഒപ്പം മലനാട് ന്യൂസ് നല്ല നാട് പുരസ്ക്കാരങ്ങളും ബിസിനസ് എക്സലൻസി അവാർഡുകളും തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകി ആദരിക്കും … തുടർന്ന് ക്ലാസിക്കൽ ഡാൻസ് , ഫാഷൻ ഷോ ,മ്യൂസിക്കൽ ബാൻഡ് എന്നിവ അരങ്ങേറും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here