കർഷക മരണം :ഉള്ളിൽ വിഷാംശം കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കർഷകരിൽ ഒരാളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പൊലീസ് സർജൻ. മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സർജൻ മൊഴി നൽകി. മരണം ആത്മഹത്യയാവാമെന്നും നിരീക്ഷണം.

മരിച്ച സനൽകുമാർ കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നു എന്നാണ് നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയത് കേസിൽ വഴിത്തിരിവാവുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സനലിന്‍റെയും മത്തായി ഈശോയുടെയും സമാനമായ മരണമാണോയെന്ന് വ്യക്തമാവുകയുള്ളു എന്നും പൊലീസ് സർജൻ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മത്തായിയെ വായിൽ നിന്ന് നുരയും പതയും വരുന്ന അവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *