കേരള ബജറ്റ് പാക്കേജായിരിക്കുമെന്നാണ് സൂചന.

0
14

തിരുവനന്തപുരം: ജനുവരി 31 ന് തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലെ മുഖ്യപ്രഖ്യാപനം പ്രളയാന്തര നവകേരള നിര്‍മാണത്തിനുളള പ്രത്യേക പാക്കേജായിരിക്കുമെന്നാണ് സൂചന. ജിഎസ്ടിക്ക് മേലുളള ഒരു ശതമാനം സെസ് ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും.

രണ്ട് വര്‍ഷം ജിഎസ്ടിയോടൊപ്പം ഒരു ശതമാനം അധിക നികുതി പ്രളയ സെസായി ഈടാക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലയളവ് കൊണ്ട് 1,000 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാനാകുമെന്നാണ് കേരളത്തിന്‍റെ കണക്കുകൂട്ടല്‍. നവകേരള നിര്‍മാണത്തിന് ഈ തുക സര്‍ക്കാരിന് വിനിയോഗിക്കാനാകും.

മൂന്ന് മാസമായി ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്നു നഷ്ടപരിഹാരം ആവശ്യമില്ലാത്ത തലത്തിലേക്ക് സംസ്ഥാനത്തിന്‍റെ ജിഎസ്ടി വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രത്തില്‍ നിന്നുളള വരുമാനം കുറഞ്ഞുപോകാതിരിക്കാനായി നിര്‍ത്തിവച്ചിരുന്ന വാറ്റ് നികുതി കുടിശിക പിരിക്കല്‍ പുനരാരംഭിക്കാനായി ഈ ബജറ്റില്‍ കൂടുതല്‍ ഇളവുകളോടെ മാപ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here