കോട്ടയത്ത്‌ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി.

0
19


കോട്ടയത്തു മണർകാട് അരീപ്പറമ്പിൽ ആണ് പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്. മൂന്ന് ദിവസം മുമ്പ് കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.അരീപ്പറമ്പിൽ ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിയാണ് അജേഷ്.

ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർ കൈമാറിയിരുന്നു. മൊബൈൽ പ്രണയത്തിനൊടുവിലാണ് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here