കാഴ്ച്ച വസന്തമായ് കാവ്യ മയൂര

0
119

ഇന്ത്യൻ ചാനൽ ചരിത്രത്തിലാദ്യമായ് ആഴമേറിയ ശാസ്ത്രീയ നൃത്ത ഗവേഷണ പരമ്പരയുമായ് മലനാട് ന്യൂസ് പുതുകാവ്യം രചിക്കാനെത്തുന്നു, മാനസവീണയിൽ വിടരുന്ന വിസ്മയ വനമാലി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.


നർത്തകിയും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും റെയിൻബോ ഡാൻസ് സ്കൂൾ മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി കവിതാസുനിലാണ് ഭാരത നാട്യശാസ്ത്ര രംഗത്തെ ഗവേഷണ വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഏറെ പ്രയോജനം ചെയ്യുന്ന ഈ സംരംഭത്തിനു പിന്നിലെ ചാലക ശക്തി. കേരളത്തിലുടനീളം റെയിൻബോ ഡാൻസ് അക്കാദമിയും ലെഗസി ഇവന്റ്റ്സും ചേർന്ന് ഓഡിഷനിലൂടെ പ്രതിഭകളെ കണ്ടെത്തിയ ഈ ബ്രഹത്ത് പദ്ധതി റയിൻബോ ഡാൻസ് അക്കാദമിയുടെ പേരിൽ സുനിൽ നിർമ്മിക്കുന്നു.
കവിതാസുനിലാണ് മലനാട് ടിവിക്കു വേണ്ടി പരമ്പര സംവിധാനം ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായ് ചിട്ടപ്പെടുത്തിയിട്ടുള്ള തീർത്തും വ്യത്യസ്തമായ കാഴ്ച്ച വിരുന്നായ്‌രിക്കും മയൂര. സംസ്ഥാനത്തുടനീളം 5 ഓഡീഷൻ വേദികൾ, ഓൺലൈൻ വഴിയും ഓഡീഷൻ. ഭരതനാട്യത്തികവുമായ് ഭാഷയുടെ അതിരുകൾ കടന്ന് വശ്യസുന്ദര പ്രകടനങ്ങൾ. ഇന്നേവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്ക് ഉയർന്ന വിധി നിർണ്ണയവും ശാസ്ത്രീയ നൃത്ത ചർച്ചകളും. ആദിയിൽ ആനന്ദഭൈരവിയും മോഹനനും കാപിയും സദസ്സിനെ താളാത്മകതയിൽ നിലനിർത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായ് വന്നു ചേർന്ന കലാ ഉപാസകരുടെ നൃത്ത സപര്യയുടെ ആരാധനയുടെ കണ്ണഴകിന്റെ കാഴ്ച്ച വസത്തിനായ് കാത്തിരിക്കാം, മയൂര 2K18
മലനാട് ന്യൂസിൽ മാത്രം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here