കാനനവാസനായ് കലിയുഗ അഴിഞ്ഞാട്ടം

0
55

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുള്ള ബിജെപി ഹർത്താൽ ആഹ്വനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. ഇതോടെ പലയിടത്തും ബസ് സർവീസ് നിർത്തിവച്ചു. ഇതോടെ ജനങ്ങൾ പെരുവഴിയിലായി. നാളെ ഹർത്താൽ ആയതിനാൽ ദൂരയാത്രക്കാരും മറ്റും വഴിയിൽ നിൽക്കുകയാണ്.


കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനാൽ കോഴിക്കോട് സ്റ്റാൻഡിൽ നിന്നും ബസുകൾ ഒന്നും പുറപ്പെടുന്നില്ല. ബസുകൾ എല്ലാം നിർത്തിവച്ചിരിക്കുകയാണ്. അക്രമം തുടരുമെന്നതിനാൽ ബസുകൾ എടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഇതോടെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നിരവധിപേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.


തിരുവനന്തപുരം ചേങ്കോട്ടുകോണം  പറയ്ക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും പ്രാവച്ചമ്പലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊട്ടാരക്കരയിലും കുണ്ടറയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തിരൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടി.   
നൂറിലെത്താതെ പോയവർഷത്തെ വേദനയായ ഹർത്താലിനെ പുതുവർഷാഘോഷങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ കരുതിയിരിക്കണം നാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here