നാളെ 2019 ലെ ആദ്യ റൺ നേടും

0
67


കോട്ടയം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തിൽ നിന്ന് പണം എടുക്കാൻ ഇനി അനുവദിക്കില്ലെന്ന് ശശികല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹർത്താലിനെതിരെ കൈകോർക്കാൻ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹർത്താൽ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here