ബ്രിട്ടോ വിടവാങ്ങുമ്പോൾ

0
91

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തില്‍ അനുശോചനവുമായി പ്രമുഖര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ചലച്ചിത്രതാരം ജോയ് മാത്യു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ധീരനായ പോരാളിയെയാണ് നഷ്ടമായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം കരുത്തനായ കമ്മ്യൂണിസ്റ്റായിരുന്നു ബ്രിട്ടോയെന്ന് വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു.

2006-2011 നിയമസഭയിലെ ബ്രിട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. 1983 മുതല്‍ വീല്‍ ചെയറില്‍ കഴിയുന്ന സഖാവിന്‍റെ നിശ്ചയദാര്‍ഢ്യം മാതൃകാപരമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ന്നു. ഏറെ ഇഷ്ടമുള്ള സഖാവിനെയാണ് നഷ്ടമായതെന്ന് ചലച്ചിത്രതാരം ജോയ് മാത്യു പറഞ്ഞു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം ഹൃദയാഘാതമാണ് മരണ കാരണം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു ബ്രിട്ടോ.

2006-2011 നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ ആക്രമണത്തിനിരയായ സൈമണ്‍ ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നിരുന്നു. ഇതിന് ശേഷവും രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. കഴിഞ്ഞ 35 വര്‍ഷമായി വീല്‍ചെയറിലാണ് സൈമണ്‍ ബ്രിട്ടോയുടെ ജീവിതം.

സംസ്ഥാനത്തെ കലാലയ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായിരുന്നു ബ്രിട്ടോ. ക്യാമ്പസിനകത്തിട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മരണത്തെ അതിജീവിച്ചെങ്കിലും ബ്രിട്ടോയുടെ അരയ്ക്ക് താഴെ തളര്‍ന്നുപോകുകയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും മനക്കരുത്ത് കൊണ്ട് ചെറുത്ത് നിന്ന രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here