വിഴിഞ്ഞം മുൻമുഖ്യന്റെ ക്ലീൻ ചീറ്റ്

0
102

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചീറ്റ്. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷന്‍ കൈമാറി.

പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ല. രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകാം. ഇക്കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍. മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച പി ജെ മാത്യു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here