ഹസീന ഇനി എതിരില്ലാതെ നാലാമങ്കത്തിലേക്ക്

0
111

ധാക്ക: ബംഗ്ലാദേശിൽ നാലാം തവണയും ഷേഖ് ഹസീന പ്രധാനമന്ത്രി പദത്തിലേക്ക്. ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗിന്റെ വിജയം ഉറപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പിനെത്തുടർന്ന് വ്യാപക സംഘർഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു സുരക്ഷാ ഭടൻ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു.

ഗോപാൽ ഗഞ്ച് മണ്ഡലത്തിൽനിന്നും മത്സരിച്ച ഷേഖ് ഹസീന മൃഗീയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രതിപക്ഷ പാർടിയായ ബംഗ്ലാദേശി നാഷ്ണലിസ്റ്റ് പാർടിയുടെ നേതാവും മുൻ പ്രധാനന്ത്രിയുമായ ഖാലിദ സിയ നിലവിൽ ജയിലിലാണ്. ഇത് ഹസീനയുടെ വിജയം ഉറപ്പിച്ചു.

1996 മുതൽ 2001 വരെ പ്രധാനന്ത്രിയായിരുന്ന ഹസീന. 2009ൽ വീണ്ടും പ്രധാനമന്ത്രിയായി. തുടർന്ന് മൂന്നാം തവണയും അധികാരം നിലനിർത്തി. കഴിഞ്ഞതവണ ബിഎൻപി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത് അനായാസം വിജയിക്കാൻ ഹസീനയെ സഹായിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here