മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം;ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറി

0
50

 

മെല്‍ബണ്‍: ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി മായങ്ക് . ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി നേടിയത്.ഇതോടുകൂടി വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്.ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്.ഇതിനൊപ്പം ഓസീസ് മണ്ണില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതിയും മായങ്ക് സ്വന്തമാക്കി.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.ഓസീസ് മണ്ണില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ മായങ്കല്ല. 1947-48 കാലത്ത് സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ആമിര്‍ ഇലാഹിയുടെ പേരിലാണ് ആ നേട്ടം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here