എന്നെ എല്ലാവരും ഇഷ്ടപ്പെടണം എന്നൊരിക്കലും ഞാന് ചിന്തിക്കാറില്ല, ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്;വിരാട് കൊഹ്‌ലി

0
68

 

മെല്‍ബണ്‍ : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് വിവാദങ്ങലില്‍ സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അടുത്തിടെ ചില
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ കൊഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനുമായുള്ള തര്‍ക്കവും ചൂടേറിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

എന്നാല്‍ ഈ വിവാദങ്ങളോടെല്ലാം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്യാപ്റ്റന്‍ കൊഹ്‌ലി. മെല്‍ബണില്‍ നടക്കുന്ന മുന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കൊഹ്‌ലിയുടെ പ്രതികരണം. ‘എന്നെ എല്ലാവരും ഇഷ്ടപ്പെടണം എന്നൊരിക്കലും ഞാന് ചിന്തിക്കാറില്ല, ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്. എന്റഎ ശ്രദ്ധ ടെസ്റ്റ് മത്സരം വിജയിക്കുന്നതിലാണ്. എന്റെ ടീമിന് നല്ലത് ചെയ്യുന്നതിന് വേണ്ടിയാണ്, എന്നേക്കുറിച്ച് വരുന്ന ലേഖനങ്ങളിലോ എന്നേക്കുറിച്ച് മറ്റുള്ളവര് എന്ത് പറയുന്നതിലോ അല്ല എന്റെ ശ്രദ്ധ , ഓരോരുത്തര്‍ക്കും അവരവരുടെതായ കാഴ്ച്ചപ്പാടുണ്ട്, ഞാനതിനെ ബഹുമാനിക്കുന്നു’ കൊഹ്‌ലി പറഞ്ഞു.

മെതാനത്ത് പലതും സംഭവിക്കാം എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. പെര്‍ത്തില്‍ സംഭവിച്ചത് എന്താണെന്ന് എനിക്കും ടിമ്മിനും അറിയാം,ഒന്നും അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ലെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here