മാധ്യമ നവേത്ഥാനത്തിനായ് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ

0
51

അരക്ഷിത സാഹചര്യങ്ങളിൽ യാതൊരു മാനുഷിക പരിഗണനയും ലഭിക്കാതെ അന്യദേശ തൊഴിലാളികൾക്ക് പോലും ലഭിക്കുന്ന തൊഴിൽ സംരക്ഷണമോ തൊഴിൽ സ്ഥിരതയോ ലഭിക്കാതെ കടുത്ത അവഗണന നേരിടുന്ന സകല മലയാള മാധ്യമ പത്രപ്രവർത്തകർക്കും അർഹമായ ആനുകൂല്യങ്ങൾ നേടാൻ ബൃഹത്ക ർമ്മപദ്ധതികളുമായി ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ. അഗളി അട്ടപ്പാടി ക്യാമ്പ് സെൻററിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർക്കിംഗ് ജേർണ്ണലിസ്റ്റ് എന്ന നിലയിൽ ഓൺലൈൻ പത്രപ്രവർത്തകരെ കേരള ജേർണ്ണലിസ്റ്റ് യൂണിയൻ സംഘടനയിൽ ഉൾപ്പെടുത്തും! ആവിഷ്കാരസ്വാതന്ത്ര്യത്തിൻ മേലുള്ള ഭരണ കൂട നിയന്ത്രണങ്ങളും ഒപ്പം മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എപ്പോൾ വേണമെങ്കിലും നിർബന്ധമായി പിടിച്ചു വാങ്ങി പരിശോധിക്കാൻ പോലീസിന് അധികാരം നൽകി കൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ പ്രതിഷേധിക്കുവാനും ഡിസംബറിൽ പ്രസിദ്ധീകരണം നിർത്താൻ തീരുമാനമെടുത്ത തേജസ് പത്രത്തിന്റെ സകല ജീവനക്കാരുടെയും വിഷയത്തിൽ മാനേജ്മെൻറും സർക്കാരും ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അക്കാര്യത്തിൽ സംഘടന സജീവ ഇടപെടൽ നടത്തുമെന്നും ദേശീയ സെക്രട്ടറി വി.ബി രാജന്റെ സാനിദ്ധ്യത്തിൽ പ്രമേയം പാസാക്കിയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ പരിപാടിയുടെ ആദ്യ ദിനം അവസാനിച്ചത്. സെമിനാർ ഉത്ഘാടനം ചെയ്തു പ്രസംഗിച്ച ദേശീയ സെക്രട്ടറി നരേന്ദ്ര റെഡ്ഡി മാധ്യമ പ്രവർത്തകരുടെ ക്ഷേമകാര്യത്തിൽ തെലുങ്കാനയും കേരളവും സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ വ്യക്തമാക്കിയത് ഞെട്ടിക്കുന്ന കണക്കുകളോടെയാണ്. കേരളം വെറും 450 പേർക്ക് പേർക്ക് മാത്രമാണ് സർക്കാർ അക്രഡിറ്റേഷനും ആനുകൂല്യങ്ങളും നൽകുന്നത് . തെലുങ്കാന ഇരുപതിനായിരത്തിലധികം പേർക്കാണ് അക്രഡിറ്റേഷൻ നൽകിയിരിക്കുന്നത്. ഓൺലൈൻ, പ്രാദേശിക കേബിൾ മാധ്യമ പ്രവർത്തകരെ അടക്കം മറ്റു സംസ്ഥാനങ്ങൾ മികച്ച പ്രസ് ഫെസിലിറ്റി നൽകി ചേർത്തു നിർത്തുമ്പോൾ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ പോലും നൽകാൻ കൂട്ടാക്കാതെ സംസ്ഥാന സർക്കാർ മാധ്യമ പ്രവർത്തകരോട് കേരളത്തിൽ കാട്ടുന്നത് അലംഭാവമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പ്രസ്മാൻ ജേർണലിസം അസ്തമിച്ചുവെന്നും ഇന്ന് കോർപ്പറേറ്റ് ജേർണലിസമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യ പ്രഭാഷകനായി വന്ന മുൻ കെ.യു.ഡബ്ലു .ജെ സംസ്ഥാന സെക്രട്ടറി എൻ.പത്മനാഭൻ പറഞ്ഞു. അധാർമികതയിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ പങ്ക് പരസ്യത്തിലൂടെ കൈക്കലാക്കി ചിലരെ വെള്ളപൂശാൻ താൻ ജോലി ചെയ്ത സ്ഥാപനങ്ങളടക്കം ശ്രമിച്ചിട്ടുണ്ടെന്നും അവിടെ മാധ്യമ പ്രവർത്തകന്റെ സാമൂഹിക പ്രതിബന്ധതക്ക് ഒരുമാനവും നൽകാൻ സ്ഥാപന മുതലാളിമാർ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രപ്രവർത്തകരുടെ ക്ഷേമം ഇന്നും അകലെയാണെന്നും യാതൊരു തൊഴിൽ സംരക്ഷണവുമില്ലാതെ തൊഴിൽ ചെയ്യേണ്ടി വരുന്ന സാധുക്കളാണ് ഏറെ പേരും. എപ്പോൾ വേണമെങ്കിലും മാനേജ്മെന്റിന് അനഭിമതനായാൽ പിരിച്ചുവിടേണ്ടി വരുമെന്നത് അപകടകരമായ കീഴ്വഴക്കമാണ്. തുടർന്ന് കൗൺസിൽ മീറ്റിംഗ് നടന്നു. മുൻ ട്രഷറർ ബഷീർ മാടാലയെ പ്രസിഡന്റായി ഐക്യകണ്ഠേന യോഗം തിരഞ്ഞെടുത്തു.

SHARE