ദുരന്തം വിതച്ഛ് സുനാമി വീണ്ടും;ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 60  മരണം.600 ഓളം പേര്‍ക്കു പരിക്ക് 

0
52

ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ 60  പേര്‍ മരിച്ചു 600 ഓളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കന്‍‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും അധികൃര്‍ ചൂണ്ടിക്കാണിക്കുന്നു.ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. . സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു.അനക് ക്രാക്കതാവു അഗ്നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്.വലിയ തിരമാലകള്‍ സുനാമിയല്ലെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. കടല്‍ ക്ഷോഭമാണെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നുമായിരുന്നു ഇന്‍ഡൊനീഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി നല്‍കിയ നിര്‍ദേശം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here