അമേരിക്കയിലും മതില്‍ പ്രതിസന്ധി,ഭരണസ്തംഭനത്തിലേക്കെന്ന് സൂചന

0
34

അനധികൃത കുടിയേറ്റം തടയാനുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ മെക്‌സിക്കന്‍ മതില്‍ ബില്‍ യു.എസ് പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് സൂചന.
മെക്സിക്കൻ മതിലിന്റെ ബില്ല് പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നാണ് ഇത് സംബന്ധിച്ച സെനറ്റിലെ വോട്ടെടുപ്പ്.മതില്‍ നിര്‍മാണത്തിനായി അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ബില്ല്.100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപബ്ലിക്കൻ പാർട്ടിക്ക്. ബിൽ പാസാകാൻ 60 വോട്ടുകൾ വേണം. ഡമോക്രാറ്റ് അംഗങ്ങൾ ബിൽ പിന്തുണക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ന്യൂക്ലിയർ ഓപ്ഷൻ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കൻ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. ന്യൂക്ലിയര്‍ ഓപ്ഷന്‍ പ്രകാരം 60ന് പകരം 51 പേരുടെ പിന്തുണയുണ്ടെങ്കില്‍ ബില്‍ പാസാക്കാനാകും. എന്നാല്‍ റിപ്പബ്ലിക്കന്‍സ് ഇതിന് തയ്യാറായില്ല. ബില്ല് നേരത്തെ ജനപ്രതിനിധി സഭയില്‍ പാസാക്കിയിരുന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here