എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ കാണിക്കും: ആരാധകന് ജോസഫ് നായികയുടെ മറുപടി

0
40

സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ആരാധകന് ചുട്ട മറുപടിയുമായി ജോസഫ് നായിക മാധുരി. നടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ക്കെതിരെയായിരുന്നു വിമര്‍ശനമുയര്‍ത്തി സന്ദേശമയച്ചയാള്‍ക്കാണ് നടി പരസ്യമായി മറുപടി പറഞ്ഞത്. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്.

‘ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിനു മാത്രം മറുപടി നല്‍കാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു.’ ‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’

മാധുരി പറഞ്ഞുസമൂഹമാധ്യമങ്ങളില്‍ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അവിടെ പങ്കു വച്ചിരുന്നു. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്. ആ ചിത്രത്തിലെ ചുംബനരംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അനൂപ് മേനോന്‍ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങള്‍ ആണ് മാധുരിയുടെ ആദ്യ ചിത്രം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here