ദേശീയ സ്കൂൾ അത്ലറ്റിക്സിൽ വീണ്ടും കേരളം; കിരീടം നിലനിർത്തിയത് ട്രാക്കിലെ താരങ്ങൾ

0
54

ന്യൂഡൽഹി: 64ാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് വീണ്ടും കിരീടം. അവസാന ദിവസമായ ഇന്നലെ ട്രാക്കിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തുടർച്ചയായ 20 ാം കിരീടം നേടിക്കൊടുത്തത്. അഞ്ച് സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 115 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 109 പോയന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 103 പോയന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണുള്ളത്.

ആദ്യ ദിവസങ്ങളിലെ പ്രകടനം മോശമായതോടെ കിരീടം ഇക്കുറി കേരളം കൈവിടുമെന്ന തോന്നലുകൾ എല്ലാഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ കേരളം തിരിച്ചു വരികയായിരുന്നു. ഇന്നലെ മാത്രം എട്ട് മെഡലുകളാണ് കേരളത്തിന്റെ കുട്ടികൾ നേടിയത്. എസ് എച്ച് തേവരയിലെ സാന്ദ്ര കേരളത്തിനായി മൂന്ന് മെഡലുകൾ നേടി. 75 പോയന്റാണ് പെൺകുട്ടികൾ മാത്രം മെഡൽപട്ടികയിലേക്ക് സംഭാവന ചെയ്തത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here