പ്രതീക്ഷയോടെ നിരഞ്ജനൊപ്പം

0
106

കൊല്ലം: മൂന്ന് മാസം മാത്രം പ്രായമുള്ള നിരഞ്ജൻ സുമനസ്സുകളുടെ കരുതലിനായ് കാത്തിരിക്കുകയാണ്, കളിചിരികൾ നിറഞ്ഞ അവന്റെ ബാല്യം തിരികെ കിട്ടാനായ്.
കരൾ മാറ്റശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ നാൾ മുതൽ നിരഞ്ജന്റെ മാതാപിതാക്കൾ അതിനായ്ഉള്ള അലച്ചിലിലാണ്. ജീവകാരുണ്യ പ്രവർത്തകരുടേയും പ്രത്യേകിച്ച് അമൃത പോലുള്ള സംഘടനകളുടെ ഇടപെടീലുകളാണ് ഒരു കുടുംബത്തിന്റെ കണ്ണീരിനെ പൊതു സമൂഹത്തിനു മുന്നിലേക്കെത്തിച്ചത്.


ഒപ്പം അണിചേർന്ന ഒരുപാട് പേരുടെ സഹായ സഹകരണങ്ങൾകൊണ്ട് ചികിത്സയ്ക്കാവശ്യമായ തുകയുടെ ചെറിയഭാഗം സമാഹരിക്കാൻ കഴിഞ്ഞൂവെന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
KIMS ലെ പരിചരണത്തിലാണ് ഇപ്പോൾ നിരഞ്ജൻ.
കാത്തിരിക്കുകയാണ് സുമനസ്സുകളുടെ കൂടിച്ചേരലിനായ്, നിരഞ്ജന്റെ ചിരിനിറഞ്ഞ ഭാവിക്കായ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here