ഒടിയൻ ഒടിവച്ചത് പ്രേക്ഷകരെ

0
129

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെക്കാലമായി കാത്തിരുന്ന ഒരു സിനിമ ആയിരുന്നു മോഹൻലാലിൻറെ ഒടിയൻ.മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മലയാളികൾ അധികം അറിഞ്ഞിട്ടില്ലാത്ത ഒടിയൻ എന്ന മിത്തിന്റെ ദൃശ്യാവിഷ്കാരം എങ്ങനെയാകും എന്നത് ഓരോ പ്രേക്ഷകരിലും ആകാംഷ വളർത്തുന്നതായിരുന്നു..മോഹൻലാൽ എന്ന നടൻ ഒടിയനുവേണ്ടി നടത്തിയ ശാരീരികമായ അധ്വാനങ്ങളും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.ഒടിയന്റെ സംവിധായകന്‍ ശ്രീകുമാർ മേനോന്റെ മോഹന വാഗ്ദാനങ്ങൾ ഈ പ്രതീക്ഷകളെ മാനം മുട്ടെ വളർത്തി. “ഒടിയനിലൂടെ മോഹൻലാൽ നാഷണൽ അവാർഡ് വാങ്ങും ” “നരസിംഹത്തിന് രാവണപ്രഭുവിൽ ഉണ്ടായ മകനാണ് ഒടിയൻ ” ഒടിയൻ ബാഹുബലിക്കും മുകളിൽ ഇതൊക്കെയായിരുന്നു പ്രധാന തള്ളുകൾ..
സിനിമയിലേക്ക് :
തേങ്കുറിശ്ശിയിൽ ജീവിച്ച ഒടിയൻ മാരുടെ പരമ്പരയിലെ അവസാന ഒടിയനായിരുന്നു മാണിക്യൻ. ഒടിയൻ മാണിക്യൻ എന്ന വ്യക്തി ഒടി വിദ്യകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്നഒരാളാണ്. മൃഗങ്ങളുടെയൊക്കെ രൂപത്തിലാണ് മാണിക്യൻ ആളുകളെ ഭയപ്പെടുത്തുക. എന്നാൽ എങ്ങനെയാണ് ഇയാൾക്ക് ഇത്രേം മൃഗങ്ങളുടെ രൂപമെടുക്കുവാൻ കഴിയുന്നതെന്നൊന്നും ആരും ചോദിക്കരുത്. കാരണം പടം ഫാന്റസിയാണല്ലോ. ഒരു ഗാനരംഗത്തിൽ ഒടിയൻ മാനിന്റെ രൂപത്തിലൊക്കെ വരുന്നുണ്ട്. തമാശകൾ ഇല്ലാത്ത ഈ സിനിമയിൽ ആ രംഗം ഒരു ആശ്വാസമായിരുന്നു. ഒടിയൻ എങ്ങനെയാണ് രൂപം മാറുന്നതെന്നോ അയാൾ എങ്ങനെയാണ് സ്വീകരിച്ച രൂപത്തിൽ നിന്നും പുറത്തു കടക്കുന്നതെന്നോ സിനിമയിൽ ഒരിടത്തും പറയുന്നില്ല. മിതുകൾ പ്രകാരം ഒടിയൻ ഒരു രൂപം സ്വീകരിച്ചാൽ അത് മാറണമെങ്കിൽ അമ്മയോ ഭാര്യയോ മറു മന്ത്രം ചെവിയിൽ ഓതണം കഥയിൽ ഒടിയനു ഭാര്യയോ അമ്മയോ ഇല്ലന്നുള്ളതു കൊണ്ട് അതു പോട്ടെന്നു വക്കാം.
മഞ്ജു വാരിയർ തന്റെ റോൾ നന്നാക്കി. അനേകം കഥാപാത്രങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയെ ഞെട്ടിച്ച പ്രകാശ് രാജിനെ വെറും കോമാളിയാക്കി മാറ്റി നിർത്തി..കരിമ്പൻ നായർ എന്ന കഥാപാത്രത്തിന് (പ്രകാശ് രാജ് )മാണിക്യനോടുള്ള വൈരാഗ്യത്തിന് കൃത്യമായ മോട്ടീവോ ഒന്നും തന്നെ കഥയിൽ ഇല്ല.
കുട്ടിസ്രാങ്ക് എന്ന സിനിമക്ക് നാഷണൽ അവാർഡ് വാങ്ങിയ ഹരികൃഷ്ണനു ആ മേന്മ ഒന്നും ഇവിടെ അവകാശപെടാൻ സാധിക്കുന്നില്ല.
എം.ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ ഒക്കെ അതി ഗംഭീരം ആയിരുന്നു.എന്നാൽ നായകൻ പ്രതികാരത്തിന് പോകുമ്പോൾ “കൊണ്ടോരാം “എന്ന ഗാനം കുത്തികയറ്റി ആ പാട്ടിന്റെ ഭംഗി ഇല്ലാതാക്കി.
സിനിമയുടെ ഏറ്റവും വലിയ പോരായ്മാ VFX തന്നെയാണ്..അസഹിനീയം ദുരന്തം എന്നിങ്ങനെ എന്തൊക്കെ പറഞ്ഞാലും അതിനെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ല..ബാഹുബലിക്ക് അപ്പുറം നിൽക്കും എന്ന് സംവിധായകൻ വാദിച്ച സിനിമയാണ് ഒടിയൻ എന്നും ഓർക്കണം.
പുലിമുരുകനിൽ അതിമനോഹരമായ ആക്ഷൻ രംഗങ്ങൾ choreograph ചെയ്തു ഷീണിച്ച പീറ്റർ ഹെയ്നു ഒടിയൻ സെറ്റിൽ ഒരു കസേര ഇട്ടു വിശ്രമം അനുവദിച്ച ശ്രീകുമാർ മേനോൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ബിജിഎം ഒക്കെ നല്ലതായിരുന്നു എങ്കിലും അനാവശ്യ സ്ഥലങ്ങൾ കുത്തിക്കയറ്റി അതും അരോചകമാക്കി.
എഡിറ്റർ ജോൺകുട്ടി സിനിമ പോലെ തന്നെ എഡിറ്റിംഗും തീരെ മോശമാക്കി..
മൊത്തത്തിൽ പറഞ്ഞാൽ സംവിധായകൻ ഊതി വീർപ്പിച്ച ഒരു സിനിമ മാത്രമാണ് ഒടിയൻ,യാതൊരു മേന്മകളും ഇല്ലാത്ത വെറുതെ 50കോടിയിൽ ഒരുക്കിയ ഒരു അനാവശ്യ സിനിമ. മലയാളസിനിമ സമൂഹത്തോട് ചെയ്ത കൊടും ചതി..
ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു വാങ്ങിയ എം.ടി വാസുദേവൻ നായരുടെ ദീർഘ വീക്ഷണത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here