ജീവിതമരണം

0
70

“കാലം മാറി കോലം മാറി” എന്ന് പറയുന്നത് ശരി തന്നാണ് എന്ന് ഇന്നത്തെ ഒരു സംഭവം കൊണ്ട് എനിക്ക് മനസ്സിലായി,

മനുഷ്യരൊക്കെ ഇങ്ങനെ മാറും, സമൂഹത്തിൻറെ ഇപ്പോഴത്തെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണ് എന്നുള്ള ഓരോ തിരിച്ചറിവുകളും ചില സമയത്ത് വല്ലാണ്ട് വേദനിപ്പിക്കുന്നു.

പതിവ് പോലെ ഓഫീസിലോട്ട് കയറിയതാണ് ഞാൻ, ഓഫീസിന്റെ എതിർവശത്തുള്ള വീട്ടിൽ ചെറുതായിട്ട് ഒരു ആൾക്കൂട്ടം, കസേരയും നിരത്തി വച്ചിരിക്കുന്നു, ആകെ ഒരു മൂകത, കാര്യം അന്വേഷിച്ചപ്പോഴാണ് അവിടത്തെ ആന്റി മരണപെട്ടു എന്ന മനസ്സിലായത്, അറിയാത്ത ഒരാളാണേൽ കൂടി, ഉള്ളിൽ ഒരു സങ്കടം, പക്ഷെ ഒന്നാലോചിച്ചപ്പോൾ ആശ്വാസം, ആ ആന്റി എങ്കിലും ഈ ഭൂമിന്ന് രക്ഷപെട്ടല്ലോ എന്ന്, ഓഫീസിൽ നിന്ന് നമ്മൾ എല്ലാവരും  ബോഡി കാണാൻ ചെന്നു, അവിടെ ചെന്നപ്പോൾ ശരിക്കും, മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു,

കാര്യം വേറെ ഒന്നും അല്ല അവിടെ വെള്ളപുതപ്പിച്ച കിടത്തിയ ഒരു ജീവനില്ലാത്ത ശരീരം, അതിന്റെ ഒരു ഭാഗത്ത്‌ ഇരുന്ന് കുടുംബകാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നവർ, ആ ശരീരത്തിന്റെ മുന്നിൽ ഇരുന്നും വാട്സാപ്പ് ഉപയോഗിക്കാം എന്ന് തെളിയിച്ച ആളുകൾ.

അയ്യപ്പപണിക്കരുടെ   വീഡിയോ മരണം എന്ന കവിതയിൽ പറയുന്ന പോലെ, അമ്മയുടെ മരണം വീഡിയോ ആക്കി  അയച്ച തരാൻ പറയുന്ന മകനെ ആയിരുന്നു എനിക്ക് അവിടെ വച്ച് ഓർമ വന്നത്, അങ്ങനെ പറയാൻ രക്തബന്ധത്തിൽ അവർക്ക് മക്കൾ ഇല്ല, അതും ഒരു കണക്കിനെ ഭാഗ്യം.

ശരിയാണ് മരണം ഒന്നിനും ഒരു പരിഹാരം അല്ല, കരഞ്ഞിട്ടും കാര്യം ഇല്ല, പോവേണ്ടവർ പോവുക തന്നെ ചെയ്യും, “ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ.!”

എന്നിരുന്നാലും, ജീവനില്ലാത്ത ശരീരം ആണേൽ കൂടി, അവയ്ക്കുള്ള  പരിഗണന കൊടുക്കുക. അത് മാത്രമാണ് അവസാനമായി അവർക്ക് വേണ്ടി നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം, ഉള്ളിൽ ശ്വാസം തുടിക്കുന്നത് കേൾക്കാൻ പറ്റുന്നില്ലേ പോലും അത് അറിയാൻ ശ്രമിക്കുക.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here