ശബരിമലയിൽ ആറും കടന്ന് ബി ജെ പി

0
133

സെപ്റ്റംബർ 28 ന് സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം കേരളം കാണുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആറാമത്തെ ഹർത്താലായ്രുന്നു ഇന്നലെ നടന്നത്. കേരളത്തെ ആകമാനം പിടിച്ചുകുലുക്കുന്ന തലത്തിലേക്ക് തങ്ങളുടെ പ്രവർത്തന പരിപാടികളെ കൊണ്ടു പോകാൻ കഴിഞ്ഞു എന്ന അവകാശവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണത്രേ ഈ ഹർത്താലുകൾ. സംസ്ഥാന തലത്തിൽ മൂന്ന് ഹർത്താൽ, പത്തനംതിട്ട ജില്ലയിൽ മാത്രം രണ്ടെണ്ണം, തിരുവനന്തപുരത്ത് ഒന്നും.                      നാടിന്റെ ഹൃദയം കീഴക്കീയെന്ന് വാർത്തകൾ വന്ന നാമജപയാത്രകൾ, നിലയ്ക്കലിൽ പോലീസും നാമജപ സത്യാഗ്രഹികളും തമ്മിൽ നടന്ന കോൽക്കളി കയ്യാങ്കളികൾ, സെക്രട്ടറിയേറ്റിനുമുന്നിൽ എ.എൻ രാധാകൃഷ്ണനും ശേഷം സി.കെ.പത്മനാഭനും നടത്തിയ നിരാഹാര സമരങ്ങൾ, ഒപ്പം ഈ ആറ് ഹർത്താൽ മഹാമഹങ്ങളും. ഒരു തട്ടുപൊളിപ്പൻ സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾ, അറസ്റ്റ് വരിക്കൽ, സംഭാഷണങ്ങൾ, പോർവിളികൾ, ചെളിവാരി വീശൽ, ദാസൻ പറഞ്ഞ പോലെ എത്ര മനോഹരമായ ആചാര സംരക്ഷണങ്ങൾ.                                                                ഒക്‌ടോബർ 7 ന് പത്തനംതിട്ടയിൽ ശുഭാരംഭം. ശബരിമല യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് നടന്ന ധരണയിൽ പോലീസ് അക്രമണം, തുടർന്ന് പത്തനംതിട്ടയിൽ ഹർത്താൽ. ഇതേമാസം തന്നെ 18 ന് സംസ്ഥാന വ്യാപക ഹർത്താൽ. തുലാമാസപൂജകൾക്കായ് 17 ന് നടതുറന്നതും ആചാര സംരക്ഷകരും പോലീസും തമ്മിൽ നിലയ്ക്കലിൽവച്ചുണ്ടായ കൂട്ടപ്പോരാണ് ആധാരം. നവംബർ 2 ന് ശബരിമല തീർത്ഥാടനത്തിന് പോയ ലോട്ടറി ജീവനക്കാരൻ ശിവദാസനെ ളാഹയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയും, ഇയാളുടെ മരണം പോലീസ് ആക്രമണത്തെ തുടർന്നാണെന്നും പറഞ്ഞ് പത്തനംതിട്ടയിൽ രണ്ടാമത്തെ ഹർത്താൽ. മറ്റൊരു സംസ്ഥാന വ്യാപക ഹർത്താൽ ഇതേമാസം 17 ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ അറസ്റ്റിനെ തുടർന്നയിരുന്നു. ഹർത്താൽ സാധാരണ ജനജീവിതത്തെ കാര്യമായ് തന്നെ ബാധിച്ചു, പുലർച്ചെ 3 മണിക്കുള്ള ഹർത്താൽ ആഹ്വാനം തന്നെയായിരുന്നു പ്രധാന കാരണം. തമ്മിൽ തല്ലും കൂട്ടപ്പൊരിച്ചിലും ചാനൽ പോർവിളികളും കൊണ്ട് ശരണ മുഖരിതമായ്രുന്ന വൃശ്ചികമാസത്തിന്റെ ഒടുവിൽ മലവിട്ട് ഭരണസിരാകേന്ദ്രത്തിനു മുന്നിലേക്ക് നിരാഹാര സമത്തിലേക്കെത്തിയ ദേശീയ പാർട്ടി നേതാക്കളെ അക്രമിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഹർത്താൽ ഡിസംബർ 11 ന്.                                                                                                        സെക്രട്ടറിയേറ്റിനുമുന്നിൽ എ.എൻ രാധാകൃഷ്ണനും ശേഷം സി.കെ.പത്മനാഭനും നടത്തിവന്ന നിരാഹാര സത്യാഗ്രഹ സമരപന്തലിനു മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ആത്മഹത്യാശ്രമവും തുടന്നുണ്ടായ മരണം മുൻനിർത്തി ഇന്നലെ കേരളത്തെ നിശ്ചലമാക്കീന്ന് വാചാലമാക്കിയ ആറാമത്തെ ഹർത്താൽ. മരണമടഞ്ഞ വേണുഗോപാൻ നായർ യാതൊരു ആചാര സംരക്ഷണത്തിനുമായ് അല്ല അത്തരമൊരു ദാരുണകൃത്യം ചെയ്യ്തത് എന്നതാണ് പോലീസ് ഭാഷ്യം. ഇരുവദങ്ങളും കേൾക്കുമ്പോൾ തെളിയുന്നത് സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ടിലെ സന്ദേശത്തിൽ നിന്നുള്ള രംഗങ്ങളാണ്.

മുൻ ധനമന്ത്രി രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നടത്തിയ ഹർത്താൽ മഹാമഹവും മുൻമുഖ്യൻ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകൾ രണ്ട് ദിവസത്തേക്ക് കൂട്ടായ് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ മഹാമഹവും പൊതുജന താത്പ്പര്യാർത്ഥം ഓർക്കുന്നു.

എന്തു നേടി?
എന്തിന് വേണ്ടി?

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here