ഐലീഗിൽ ഒരു റിയൽ കയ്യാങ്കളി

0
50

കോഴിക്കോട്: കളത്തിലെ പോരിനു മുൻപ് കയ്യേറ്റവും വാക്കേറ്റവുമായി റിയൽ കശ്മീർ എഫ്സി. ഐ ലീഗിലെ എവേ മത്സരത്തിനെത്തിയ സന്ദർശക ടീം പരിശീലനത്തിന്റെയും യാത്രയുടെയും പേരിലാണ് ഗോകുലം അധികൃതരുമായി ഉടക്കിയത്. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലാണ് റിയൽ കശ്മീരിനും ഗോകുലത്തിനും പരിശീലനം ഒരുക്കിയിരുന്നത്. പക്ഷേ ബസ് വൈകിയതോടെ പരിശീലകരുൾപ്പെടെ ടീമംഗങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിലെത്തി. ഇന്നു വൈകിട്ട് അഞ്ചിനാണ് ഗോകുലം–കശ്മീർ മൽസരം. ലീഗിൽ 3–ാം സ്ഥാനത്താണ് കശ്മീർ ടീം. കഴിഞ്ഞ കളിയിൽ തോൽവി രുചിച്ച ഗോകുലം 7–ാം സ്ഥാനത്തേക്കു വീണിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here