ഓലഞ്ഞാലിയും അവളുടെ മക്കളും

0
52

ഓലഞ്ഞാലികിളിയും രണ്ടുമക്കളും ഒരു തെങ്ങിന്റെ മണ്ടയിൽ കൂടുകെട്ടി ജീവിക്കുന്ന സമയം .സന്തോഷവും ദുഃഖങ്ങളും കലര്ന്ന് ജീവിക്കുന്ന സമയം .അങ്ങനെ ഇരിക്കെ അതേ തെങ്ങിൽ തന്നെ മറ്റൊരു ആൺകിളി കൂടുകൂട്ടാൻ തുടങ്ങി .അങ്ങനെ കുറെ ദിവസങ്ങൾ കടന്നുപോയി . ആൺകിളി ഓലഞ്ഞാലിയെ ശ്രെദ്ധിക്കാൻ തുടങ്ങി .ഒരിക്കൽ ആൺകിളി ഓലേഞ്ഞാലിയോട് പറഞ്ഞു .നിന്റെ ദുഖങ്ങളിൽ ഞാനും പങ്കുചേരാം .പാവം ഓലഞ്ഞാലി ആദ്യം ഒന്നും സമ്മതിച്ചില്ല .ഒടുവിൽ ആൺകിളി അവസാന അടവായ ഓലഞ്ഞാലിയുടെ മക്കളെ കുറിച്ചു് പറഞ്ഞു .മക്കളെ ഞാൻ പൊന്നുപോലെ നോക്കാം .ഇത് കേട്ടപ്പോൾ ഓലഞ്ഞാലി ആലോചിക്കാൻ തുടങ്ങി .അങ്ങനെ പലപ്രാവശ്യം പറഞ്ഞപ്പോൾന അവൾ സമ്മതം മൂളി .പാവം ഓലഞ്ഞാലി അതൊക്കെ വിശ്വസിച്ചു .അങ്ങനെ ഒരുക്കൂട്ടിൽ അവർ താമസം തുടങ്ങി .കുറച്ചു നാളുകൾ സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ആൺകിളി ഓലഞ്ഞാലിയോട് പറഞ്ഞു .കുഞ്ഞിക്കിളികളെ വിട്ട് നമുക്ക് തീറ്റ തേടി പോകാമെന്ന് .അത് ശെരിയാണെന്നു ഓലഞ്ഞാലിക്കും തോന്നി .അങ്ങനെ ഓലഞ്ഞാലി തന്റെ കുഞ്ഞുങ്ങളെ അമ്മക്കിളിയെയും അനിയത്തിക്കിളിയെയും ഏല്പിച്ചിട്ട് ആൺകിളിയോടൊപ്പം ദൂരേയുള്ള കാട്ടിലേക്ക് പോയി .കാലങ്ങൾ കഴിയുന്തോറും ആൺകിളിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി .പതുക്കെ പതുക്കെ ഒരു സ്വാർതമനോഭാവത്തിലേക്ക് ആൺകിളി എത്തപ്പെട്ടു .ഓലഞ്ഞാലികിളിക്ക് തന്റെ മക്കളെ കാണണോ ഒന്നും അനുവദിക്കാതെയായി .ആൺകിളി സമ്പാദിച്ച
തൊക്കെ തനിക്കോ തന്റെ മക്കൾക്കോ തരാതെ സഹോദരിക്കും മക്കൾക്കും കൊടുക്കുകയും ഓലഞ്ഞാലിയെ തടവറയ്ക്കുതുലയമായ ജീവിതത്തിലാക്കുകയും ചെയ്‌തു .മക്കളെ കാണാനുള്ള അവസരങ്ങൾ അധിപത്യത്തിലൂടെ ആൺകിളി നേടിയെടുത്തു് .അങ്ങനെ മക്കളെ കാണാതെ ഓലഞ്ഞാലി ശാരീരികവും മാനസികവുമായി രോഗലംബയായി കിടക്കയിലുമായി .ആൺകിളി തുണതേടി വേറെ ദിക്കിലേക്ക് പറന്നു .എല്ലാ കെട്ടുറപ്പും ഭേദിച്ച അവൾ മക്കളുടെ സമീപമെത്തി .ആൺകിളി ഓലേഞ്ഞാലിയെയും മക്കളെയും പറ്റിച്ചല്ലോ എന്ന ആഹ്ലാദത്താൽ പറന്നു നടന്നു .അവൾക്കും മക്കൾക്കും ഇനിം സൃഷ്ടി കർത്താവും പരന്ന വിശാലമായ ആകാശവും ഭൂമിയും ഉണ്ടെന്ന വിശ്വാസത്തിൽ ജീവിച്ചു മരിക്കുക .വിശ്വാസവും ,സ്നേഹവും ,ചതിയും മനുഷ്യ മൃഗാദി പക്ഷികളിലും ഇന്നും എന്നും എപ്പഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശം ഇതിലൂടെ നമുക്ക് മനസിലാക്കി തരുന്നു
കഥ രാജലക്ഷ്മി ..

SHARE

LEAVE A REPLY

Please enter your comment!
Please enter your name here