ലോകം പ്രാർത്ഥനയിലാണ്

വെസ്റ്റ് ലണ്ടനിൽ ലാറ്റിമേർ റോഡ് ചത്വരത്തിൽ ഇരുപത്തിനാലുനില അപ്പാർട്മെന്റിൽ രാത്രിയുണ്ടായ തീപിടുത്തം പൂർണമായി തുടരുന്നു ..നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന ..ദൃക്‌സാക്ഷികൾ മുകളിൽ നിന്ന് ചിലർ താഴേക്ക് ചാടുന്നതായി ട്വീറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതേവരെ ആളപായം ഔദ്യോഗികമായി രേഖ പെടുത്തിയിട്ടില്ല ,നാല്പതോളം ഫയർ എൻജിനുകളും ഇരുനൂറോളം രക്ഷാപ്രവർത്തകരും കഠിനമായി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

https://abs.twimg.com/web-video-player/2f4304d926ee8509ccc8ee561d13be5c3accffc4/styles/main.css
എന്നാൽ കെട്ടിടത്തിന്റെ നൂറു മീറ്റർ മാത്രം അടുത്തുനിന്നു തത്സമയം ടെലിവിഷൻ സംപ്രേക്ഷണം നടത്തുന്ന ടിവി പ്രവർത്തകനായ ജോർജ് ക്ലാർക്ക് ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു ..അതൊരു ഹൃദയ ഭേദകമായ കാഴ്ചയാണ് ഏറ്റവും മുകളിലെ നിലകളിൽ നിന്നും ജീവനുവേണ്ടി ചിലർ ടോർച്ചു തെളിച്ചു കേഴുന്നു ..ലോകം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരുടെ രക്ഷക്കായി പ്രാർത്ഥനയിലാണ്

Leave a Reply

Your email address will not be published. Required fields are marked *