മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്

0
49

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.പൃഥ്വിരാജ് സംവിധായകന്റെ വേഷത്തിലെത്തുന്നതാണ് ലൂസിഫറിന്റെ പ്രത്യേകതകളില്‍ ഒന്ന്. മറ്റൊന്ന് തിരക്കഥ മുരളി ഗോപിയുടേതെന്നതാണ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നുള്ള ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്തൊരു സൂപ്പര്‍ ഹിറ്റ് മൂവിയായിരിക്കുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കുന്നത്. അതേ സമയം മമ്മൂട്ടി ടീസര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്.

അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here