സോഹൻറോയിക്ക് ആദരവ്

0
132

ഹൈദരാബാദ്: രാഷ്ട്ര പുനർനിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സോഹൻ റോയിക്ക് ഇൻഡിവുഡ് സമാപന വേദിയിൽ തെലുങ്കാന മലയാള സമാജത്തിന്റെ ആദരവ്. മലനാട് ടിവിയുടെ തൽസമയ സംപ്രേഷണം ശ്രദ്ധയിൽ പെട്ടതാണ് ഇൻഡിവുഡ് ഫിലിം കാർണിവലിലൂടെ സോഹൻ റോയി നടത്തുന്ന ശ്രമങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞതെന്ന് നവോദയ മലയാളസമാജം ഭാരവാഹി പനമ്പള്ളി വിജയകുമാർ. ഹൈദരാബാദ് നവോദയ മലയാളി സമാജമാണ് ഇൻഡിവുഡ് വേദിയിൽ സോഹൻ റോയിയെ ആദരിച്ചത്. മലനാട് ടിവിയിലൂടെ തൽസമയ ഇൻഡിവുഡ് ഫിലിം കാർണിവൽ വീക്ഷിച്ച നവോദയ മലയാളസമാജം ഭാരവാഹികളായ പനമ്പള്ളി വിജയകുമാർ, ബാബു എന്നിവരാണ് മലനാട് ടിവിയെ ബന്ധപ്പെട്ട് രാഷ്ട്രപുന:ർ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കുന്ന സോഹൻ റോയിയുടെ ഇടപെടൽ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ആദരിക്കണമെന്ന ആവശ്യമറിയിച്ചത്. ഇൻഡിവുഡ് സമാപന വേദിയിൽ മലനാട് ടിവി പ്രവർത്തകരാണ് സംഘാടകരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്ന് തെലുങ്കാന മലയാളി സമൂഹത്തിന്റെ ആദരവ് നൽകി സോഹൻ റോയിയെ ആദരിച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here