രാമക്ഷേത്ര നിർമാണത്തിനായി നിയമം വേണം എന്ന് ആവിശ്യപ്പെട്ട് ദില്ലിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രകടനവും സമ്മേളനവും

0
40

 

അയോധ്യയില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ട് ദില്ലിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രകടനവും സമ്മേളനവും നടത്തി. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കണമെന്ന് വിഎച്ച്പി അധ്യക്ഷൻ ആലോക് കുമാർ ആവശ്യപ്പെട്ടു.സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ഒരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് മാറ്റിയത്.ചൊവ്വാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണു രാമക്ഷേത്ര വിഷയത്തിൽ സമ്മർദ്ദം ശ്കതമാക്കിയാണ് ഈ സമ്മേളനം .ഒക്ടോബറില്‍ വി എച്ച് പി വിളിച്ചു കൂട്ടിയ സന്യാസിമാരുടെ യോഗമാണ് രാമക്ഷേത്രത്തിനായി നിയമനിര്‍മാണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. രാഷ്ടപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങളും നല്‍കി.അയോധ്യയിലെ ഭൂമി തർക്കക്കേസിൽ സുപ്രീം കോടതി വേഗം തീരുമാനമെടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് ഉൾപ്പെടെ മേഖലകളിൽനിന്നുള്ള ഒന്നര ലക്ഷത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിഎച്ച്പി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here