സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു

0
25


തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു.ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു (35), മൂത്ത മകൾ സെലസ് നിയ(12) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയുമായിരുന്നു. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.കുട്ടികൾ ഉറങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നതായി പറയുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here