മാറിയ സാഹചര്യങ്ങളിൽ നിരക്ക് കൂട്ടാൻ അംഗീകാരം

0
44

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാർജ് 20ൽ നിന്ന് 25ഉം ടാക്സിയുടേത് 150ൽനിന്ന് 175 രൂപയുമാക്കി. നിരക്കുവർധനയ്ക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശുപാർശ പ്രകാരമാണു തീരുമാനം. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സി നിരക്ക് 200 രൂപയായും എൻജിൻ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 250 രൂപയായും വർധിപ്പിക്കണം എന്നായിരുന്നു ശുപാർശ.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here