ടാപ്പിംഗ് പരീക്ഷണങ്ങള്‍

  0
  313

  RRII – 600 എന്ന ഇനത്തില്‍പ്പെട്ട മരങ്ങളുടെ പാല്‍ക്കുഴലുകള്‍ വലത് താഴെനിന്ന് ഇടത് മുകളിലേയ്ക്ക് ചെരിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ ഇത്തരം മരങ്ങളില്‍ ഇടത് താഴെനിന്നും വലത് മുകളിയേയ്ക്ക് ചെരിച്ച് താഴേയ്ക്ക് ടാപ്പ് ചെയ്താല്‍ ലാറ്റെക്‌സ് കൂടുതല്‍ ലഭിക്കുക മാത്രമല്ല പട്ടമരപ്പെന്ന് അസുഖം കുറവായിമാത്രമെ അനുഭവപ്പെടുകയും ഉള്ളു. ഞഞകക 105 ന്റെ കറയുടെ ഒഴുക്ക് നേരെ തിരിച്ചാണ്. അതിനാല്‍ അത്തരം മരങ്ങളില്‍ റബ്ബര്‍ബോര്‍ഡ് പ്രചരിപ്പിക്കുന്ന ഇടത് മുകളില്‍നിന്നും വലത് താഴേയ്ക്കുള്ള ടാപ്പിംഗ് രീതി നല്ലതാണ്.
  പട്ടമരപ്പ് ഒഴിവാക്കാം

  എഥിഫോണ്‍ എന്ന ഉത്തേജക ഔഷധപ്രയോഗം നടത്തിയാലും ഇല്ലെങ്കിലും അമിതമായ കറയെടുപ്പ് വളര്‍ച്ച മുരടിക്കുവാനും പട്ടമരപ്പിനും കാരണമാകാം. നാം ടാപ്പ് ചെയ്‌തെടുക്കുന്ന കറയിലടങ്ങിയിരിക്കുന്ന ഉണക്കറബ്ബറിന്റെ ലഭ്യത അല്ലെങ്കില്‍ ഡി.ആര്‍.സി 3035 ശതമാനമായി നിയന്ത്രിക്കുന്നത് നല്ലതാണ്. അത് റബ്ബര്‍ഷീറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. റബ്ബര്‍ മരങ്ങള്‍ ടാപ്പ് ചെയ്ത് കറയെടുക്കുമ്പോള്‍ ചില മരങ്ങളില്‍ മൂന്നു മണിക്കൂറിന് ശേഷവും തുള്ളി വീഴുന്നതായിക്കാണാം. അത്തരം മരങ്ങള്‍ക്ക് ഉത്പാദനക്ഷമത കൂടുതലായിരിക്കും. എന്നാല്‍ അമിതമായി കറ ഒഴുകുന്നത് മരത്തിന് ദോഷം ചെയ്യും. കറ ശേഖരിക്കുന്ന സമയത്ത് തുള്ളി വീഴുന്ന മരങ്ങളിലെ ചിരട്ടകള്‍ മാത്രം നിവര്‍ത്തിവെച്ച് മറ്റ് മരങ്ങളിലെ ചിരട്ട ചെരിച്ച് വെയ്ക്കുക. അടുത്ത ടാപ്പിംഗ് ദിനത്തില്‍ നിവര്‍ത്തിവെച്ച ചിരട്ടകളില്‍ കൂടുതല്‍ കറ ഉണ്ട് എങ്കില്‍ അന്ന് ടാപ്പിംഗ് വിശ്രമം ആ മരങ്ങള്‍ക്കുമാത്രം നല്‍കണം.

  പട്ടമരപ്പെന്ന് പറയുന്നത് ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡറാണ് എന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നുവെച്ചാല്‍ ഇലയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം തടിയേയും തൊലിയേയും വളര്‍ത്തുവാന്‍ സഹായിക്കുന്ന കേമ്പിയം എന്ന അതിലോലമായ പട്ടയ്ക്ക് മുകളിലൂടെ ഫ്‌ലോയം എന്ന കുഴലുകളിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. വേരിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഫോസ്ഫറസിന്റെ വാഹകനായ മഗ്‌നീഷ്യമാണ് പ്രസ്തുത പണി നിര്‍വ്വഹിക്കുന്നത്. നാം ടാപ്പിംഗ് ആരംഭിക്കുമ്പോള്‍ കുറച്ച് ദിവസം മാത്രം കറയുടെ കട്ടി കൂടിയിരിക്കുകയും ക്രമേണ ഡി.ആര്‍.സി താണ് വരുകയും ചെയ്യുന്നു. തദവസരത്തില്‍ മരങ്ങള്‍ അമിതമായ ഒഴുക്ക് തടയുന്നതിനായി ഉണക്ക റബ്ബറിന്റെ അളവ് ലാറ്റെക്‌സില്‍ വര്‍ദ്ധിപ്പിക്കുന്നു. അത് നിയന്ത്രിതമായ രീതിയില്‍ ടാപ്പുചെയ്താല്‍ മാത്രമെ പ്രയോജനപ്രദമാകുകയുള്ളു.

  വെട്ടുപട്ടയുടെ ചെറിയ ഒരു ഭാഗത്ത് കറയില്ലാത്ത പാല്‍ക്കുഴലുകള്‍ ദൃശ്യമായാല്‍ മരത്തിന്റെ മറുവശത്ത് മൂന്നടി ഉയരത്തില്‍ മറ്റൊരു വെട്ടുപട്ട സൃഷ്ടിച്ച് രണ്ടുപട്ടയും ഒരുമിച്ച് ടാപ്പ് ചെയ്യാം. കറ ഒഴുകി ഒരേ ചിരട്ടയില്‍ത്തന്നെ വീഴ്ത്താം. ദിവസങ്ങള്‍ കഴിയുമ്പോള്‍ പട്ടമരപ്പിന്റെ ലക്ഷണം മാറി കറ ഒഴുകുന്ന പാല്‍ക്കുഴലുകള്‍ സജീവമായതായി കാണാം. എന്നാല്‍ രണ്ടു ചിരട്ടയിലും കൂടി കിട്ടുന്ന അളവ് വളരെ കൂടുതലാണെങ്കില്‍ ഓരോ ടാപ്പിംഗ് ദിനത്തിലും മാറി മാറി ഒരു പട്ടമാത്രം ടാപ്പു ചെയ്യണം. ഫ്‌ലോയത്തിലൂടെ താഴേയ്‌ക്കൊഴുകുന്ന അന്നജം മരത്തെ സംരക്ഷിക്കുവാനായി വെട്ടുപട്ടയ്ക്ക് മുകളില്‍ തടയുന്നതാണ് ഇത്തരം ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡറിന് കാരണം. വെട്ടിത്തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന റബ്ബര്‍ബോര്‍ഡിന്റെ ഭാഷയില്‍ ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നതും ഇപ്രകാരം തന്നെയാണ്. ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്ത് വെട്ടിയപട്ടയും വെട്ടാത്ത പട്ടയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടൊന്നും അല്ല. വെട്ടിയ ഭാഗത്ത് കറയില്ലാതായി എങ്കില്‍ മരത്തിന്റെ മറുവശത്ത് വെട്ടാത്ത ഭാഗത്തും ഇതേ ബാര്‍ക്ക് ഐലന്റ് കാരണം ഫ്‌ലോയത്തില്‍ അന്നജം ഇല്ലാതാകുന്നു. വെട്ടുപട്ടയില്‍ വളരെക്കുറച്ച് പാല്‍ക്കുഴലുകളില്‍ കറയില്ലാതായാല്‍ അതേപട്ട താഴേയ്ക്ക് പോകുന്തോറും പട്ടമരപ്പിന്റെ കാഠിന്യം വര്‍ദ്ധിക്കുകയും പൂര്‍ണമായും ഫ്‌ലോയവും പാല്‍ക്കുഴലുകളും ഡ്രൈ ആവുകയും ചെയ്യുന്നു. ഒരേ വെട്ടുപട്ട മരത്തിന്റെ ഒരുഭാഗത്ത് തുടര്‍ച്ചയായി ടാപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡര്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണാം.

  പട്ടമരപ്പ് ദൃശ്യമാകാത്ത മരങ്ങളില്‍ ബോറാക്‌സ് എന്ന മൂലകസമ്പുഷ്ടമായ ഔഷധം വെളിച്ചെണ്ണയില്‍ കലക്കി പുതുപ്പട്ടയില്‍ പുരട്ടിയാല്‍ പട്ടമരപ്പ് ഒഴിവാകുന്നതായി കാണാം. കാരണം ബോറോണ്‍ ഡഫിഷ്യന്‍സി ആകാം ഫ്‌ലോയം തടയപ്പെടുവാനുള്ള കാരണം.കടപ്പാട് കർഷകൻ

  SHARE

  LEAVE A REPLY

  Please enter your comment!
  Please enter your name here