ടെലിവിഷൻ പ്രേക്ഷകർക്ക് ഇരുട്ടടിയുമായി ട്രായ്

ടെലികോം റെഗുലറ്ററിയുടെ പുതിയ ഉത്തരവ് പ്രകാരം 29/12/2018 ശേഷം പുതിയ നിരക്കുകളും പാക്കേജുകളും ആയിട്ടായിരിക്കും ടെലിവിഷൻ മേഖല 2019ലെ പുതുവർഷത്തെ വരവേൽക്കുക
ഒറ്റ നോട്ടത്തിൽ
100 ചാനലിന് 130+tax കസ്റ്റമർക്ക് ലാഭം എന്നു തോന്നുമെങ്കിലും സത്യത്തിൽ വൻ ബാധ്യതയായിരിക്കും ഓരോ ഉപയോക്താവിനും വരുത്തി വക്കുക മുകളിൽ പറഞ്ഞ 100 ചാനലുകൾ കസ്റ്റമർക്കു ഓരോന്നായി തിരഞ്ഞെടുക്കാം എന്നു കേൾക്കുമ്പോൾ ഉപയോക്താവിന് വളരെ സന്തോഷം തോന്നുമായിരിക്കും എന്നാൽ സത്യാവസ്ഥ അതല്ല അങ്ങനെ തിരഞ്ഞെടുക്കാൻ കഴിയുന്ന ചാനലുകൾ എല്ലാം free to air ചാനലുകൾ ആണ് അതായത് നമ്മൾ മലയാളികൾ ഇപ്പോൾ കാണുന്ന ചാനലുകളിൽ മഴവിൽ മനോരമ, കൈരളി,ഡിഡി കേരളം,ജനം,ജൈഹിന്ത്,അമൃത,കൗമുദി,സഫാരി,ദർശന,മീഡിയ വണ്, ജീവൻ,മംഗളം, ഏതാനും മലയാളം ന്യൂസ് ചാനലുകൾ അങ്ങനെ ചുരുക്കം ചാനലുകൾ ഒഴികെ മറ്റുള്ള ചാനലുകളെല്ലാം തന്നെ ഇപ്പോൾ പേ ഫോർമാറ്റിലാണ് സംപ്രേക്ഷണം ചെയ്യുന്നത് ഇനി പേ ചാനലുകളുടെ നിരക്കുകൾ പരിശോധിക്കാം 3 രൂപ മുതൽ 19 രൂപ വരെയാണ് ഓരോ ചാനലുകൾക്കും ബ്രോഡ്കാസ്റ്റർക്ക് ഈടാക്കാൻ കഴിയുക
അതിനർത്ഥം ഒരു ഉപയോക്താവ് ബേസ് പാക്കേജിന്റെ കൂടെ 100 ചാനെൽ130+tax=150 രൂപയോളം ആവും അതും ഫ്രീടുഎയർ ചാനെൽ മാത്രം കൂടെ ആഡ് ചെയ്യുന്ന ഓരോ ചാനലിനും 3രൂപയിൽ തുടങ്ങി 19 രൂപ വരെ നൽകേണ്ടി വരും ഇതിന്റെ കൂടെ നമ്മൾ സ്ഥിരമായി കാണുന്ന 10 മലയാളം 4 തമിഴ് എന്നിങ്ങനെ ആഡ് ചെയ്താൽ ഓരോ പേ ചാനലുകൾക്കും ആവറേജ് 5 രൂപ കൂട്ടിയാൽ തന്നെ മാസവരി tax ഉൾപ്പെടെ 230 രൂപക്ക് പുറത്ത് വരും ചുരുക്കി പറഞ്ഞാൽ നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന സ്പോർട്സ്,ഇംഗ്ളീഷ്മൂവി,ഹിന്ദി മൂവി,അനിമൽസ്,എന്റർടൈന്മെന്റ്,കാർട്ടൂൺ ചാനലുകൾ എന്നിവക്കെല്ലാം കൂടി നമ്മൾ ഇപ്പോൾ നൽകുന്ന 230രൂപക്ക് ഇനിമുതൽ 100 ഫ്രീടു എയർ ചാനലുകളും,10 മലയാളം,4തമിഴ് എന്നീ ചാനലുകൾ എന്നിവ കാണാൻ കഴിയും എന്ന് സാരം…
ഇതൊക്കെ ആലോചിക്കുമ്പോൾ പഴയ 6ഉം 8ഉം ചാനലുകൾ 150 രൂപ കൊടുത്തു കണ്ട കാര്യം ഓർത്തു സമാധാനിക്കാം…

Leave a Reply

Your email address will not be published. Required fields are marked *