ഡിസംബര്‍ 4;നാവികസേന ദിനം

0
44


ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേന ദിനമാണ്. 1612ലാണ് നാവികസേനയുടെ തുടക്കം.ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്.റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്.2016ലെ കണക്ക് അനുസരിച്ച് 58,000 പേരാണ് നാവികസേന ഉദ്യോഗസ്ഥരായുള്ളത്. രണ്ട് എയര്‍ക്രാഫ്‍റ്റ് ക്യാരിയറുകള്‍, ഒരു ട്രാന്‍സ്പോര്‍ട്ട് ഡോക്ക്, 19 ലാന്‍ഡിങ് ഷിപ്പ് ടാങ്കുകള്‍, 10 ഡെസ്ട്രോയറുകള്‍, 15 ഫ്രിഗേറ്റുകള്‍, ഒരു ആണവ സബ്‍മറൈന്‍, 14 സബ്‍മറൈനുകള്‍, 25 കോര്‍വെറ്റുകള്‍, 7 മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സലുകള്‍, 47 പട്രോളിങ് വെസ്സലുകള്‍, 4 ഫ്ളീറ്റ് ടാങ്കറുകള്‍, ഒരു മിസൈല്‍വേധ സബ്‍മറൈന്‍ എന്നിങ്ങനെ പോകുന്നു നാവികസേനയുടെ കരുത്ത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here