ഭാരമുണ്ട് എന്നാൽ ദുർബലമായ് മാറി

0
156

കുടുംബഭാരം കാരണം പൊറുതിമുട്ടുന്നവർക്കായ് ഭാരമുയർത്തി വിജയം കൈവരിച്ച മജിസിഭാനുവിനെ പരിചയപ്പെടുത്താം. പരിശീലനവും ആത്മവിശ്വാസവും കൊണ്ട് പെണ്ണ് കരുത്തിൽ അപ്പൂപ്പൻ താടി കണക്കേ നിസ്സാരമായ് മാറിയ കുറേ പ്രാകൃത പ്രമാണങ്ങൾ. കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ അബ്ദുൾ മജീദ് റസിയ മജീദ് ദമ്പതികളുടെ മകളാണ് ഈ 23കാരി. കേരള സ്റ്റേറ്റ് പവർലിഫ്റ്റിംങ്ങ് അസോസിയേഷന്റെ കേരളത്തിലെ ഏറ്റവും ശക്തയായ വനിതാ  പ്രൊഫഷണൽ പവർലിഫ്റ്ററും ബോഡി ബിൽഡറും കൂടിയാണ്. കൊച്ചിയിലെ വുമൺസ് ഫിറ്റ്നസ് ഫിസിക് 2018 ൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. തന്റേതായ വസ്ത്രധാരണ രീതികൊണ്ട് ഏവരുടേയും പ്രശംസ നേടിയെടുത്ത ഒരാളാണ് മജിസിഭാനു. 2017 ൽ ഏഷ്യൻ പവർലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി  വെള്ളി മെഡൽ കരസ്ഥമാക്കി ദേശീയശ്രദ്ധ കിട്ടി. കേരളത്തിൽ നിന്നും സ്ത്രീ പങ്കാളിത്തം നന്നേ കുറവുള്ള പവർലിഫ്റ്റിങ്ങിൽ മജിസിഭാനു കൈവരിച്ച നേട്ടങ്ങൾ ഏവർക്കും പ്രചോദനവും ആത്മവിശ്വാസവുമാണ്. തങ്ങളാൽ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനതയിലേക്ക് അവർ ഉയർത്തി മാറ്റിയ ചില സാമൂഹിക പൊള്ളത്തരങ്ങളെപറ്റി പറയാത വയ്യാ.

LEAVE A REPLY

Please enter your comment!
Please enter your name here