ബാബുരാജിനെ സഹായിക്കുക.

എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാതെ കാലംകഴിക്കുന്നവരുടെയും ഒന്നുമില്ലാഞ്ഞിട്ടും ലോകം കീഴടക്കിയരുടെയുമാണല്ലോ ലോകം.
നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നല്ല ആരോഗ്യവാന്മാരും തൊഴിലെടുത്തു ജീവിതം നയിച്ചവരും പെട്ടെന്ന് അസുഖബാധിതരായി നാലുചുവരുകളിലേക്കു പിൻവാങ്ങുന്നവരെയും യഥേഷ്ടം കാണാൻ സാധിക്കും. എന്നാൽ, അവരെ കണ്ടെത്താനോ സഹായിക്കാനോ ഒത്തുകൂടുന്നവരെയും നമുക്ക് കാണാം. എന്നാൽ, അവരുടെയൊന്നും കണ്ണും കാതുമെത്താതെ ഒരു ചെറിയ കൂരക്കുള്ളിലേക്ക് പിൻവാങ്ങിയ ബാബുരാജ് എന്ന ഹതഭാഗ്യവാനും അവിവാഹിതനുമായ യുവാവിന്റെ രോദനകഥയാണിവിടെ കുറിക്കുന്നത്. കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ പുളിമുക്കിന്‌ തെക്ക് പുത്തേത്തു തറയിൽ വീട്ടിൽ ദാമോദരാചാരി പൊന്നമ്മ ദമ്പതികളുടെ മകൻ ബാബുരാജ് 42 വയസ് അപ്രതീക്ഷിതമായി ഒരു ദിവസം ഉണ്ടായ വേദനക്ക്‌ ചികിൽസിച്ചപ്പോൾ മൂത്രത്തിൽ
കല്ല് കണ്ടെത്തി. ആശാരിപ്പണിയിലൂടെ കൊത്തു പണിയിൽ വിദഗ്ധനായി നൂറുകണക്കിന്‌ കെട്ടിടങ്ങളുടെ കൊത്തുപണി തടിയിൽ ചെയ്തു നൽകി. നൂറോളം പേരെ കൊത്തു പണി പഠിപ്പിക്കുകയും ചെയ്തു. കുതിര,ആന,മുതല തുടങ്ങി വിവിധ ജീവികളുടെയും ദൈവംങ്ങളുടെയും രൂപങ്ങൾ കൊത്തിയും കടഞ്ഞും നിർമ്മിച്ചു ആവശ്യക്കാർക്ക് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക്‌
വിധേയനായതിന് ശേഷം കഴുത്തിനു താഴെ ചലനശേഷി നഷ്ട്ടപ്പെട്ടു. 2014 മുതൽ തന്റെ കൊച്ചു കൂരക്കുള്ളിൽ തളർന്നു കിടപ്പിലാണ് ഈ യുവാവ്. വണ്ടാനം മെഡിക്കൽ കോളേജിൽ 3 മാസവും ഹരിപ്പാട്‌ ഗവ.ആശുപത്രിയിൽ ഒരു വർഷം 2 മാസവും
കിടത്തി ചികിൾസിച്ചെങ്കിലും നടക്കാനായില്ല.
കിടപ്പിലായത് മൂലം ഇരുകാലുകളിലെയും ചന്തിയിലെയും മസിലുകൾ നഷ്ട്ടപ്പെട്ടു. ഓടവെട്ടിയത് പോലെ അഴുകിപ്പോയി. ഒരു ദിവസം രണ്ടു പ്രാവാശ്യം വീതം ഡ്രസ് ചെയ്യണം. ആദ്യമൊക്കെ പണിപടിച്ച
ശിഷ്യന്മാർ സഹായങ്ങൾ ചെയ്തങ്കിലും ഇപ്പോൾ തികച്ചും ഒറ്റപ്പെട്ടു. തന്റെ സുഖമില്ലാത്ത 74 വയസ്സുള്ള അമ്മ മാത്രമാണ് കൈത്താങ്ങായിഇപ്പോഴുള്ളത്. അമ്മക്ക് ലഭിക്കുന്ന വാർധക്യ പെൻഷൻ കൊണ്ട് അമ്മയുടെയും കിടപ്പിലായ മകനെയും ചികിൽസിക്കണം. ഒരുവർഷം മുടങ്ങാതെ ചെട്ടികുളങ്ങര ജനനി ട്രസ്റ്റ് പ്രതിമാസം 20 കിലോ അരി നല്കിവന്നു.
ഇതിനിടെ ബാബുരാജ് കിടപ്പിലായ വിവരം അറിഞ്ഞു ചിലർ വന്നു വാട്സാപ്പിൽ ഇട്ടത് കണ്ട് കോഴിക്കോട് സ്വദേശിനിയും സാമൂഹിക പ്രവർത്തകയുമായ നർഗീസ് ബീഗം ബന്ധപ്പെട്ട് “സഹായി” എന്ന സംഘടന ബാബുരാജിനെ ഫിസിയോ തെറാപ്പി ചികിത്സ നൽകാൻ കോയമ്പത്തൂർ ഊട്ടി റോഡിലുള്ള ഒരാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറച്ചു മാറ്റം ഉണ്ടായി. കൂടതെ ഈ അവസ്ഥയിൽ തന്നെ സ്വയം തൊഴിൽ ചെയ്യുന്നതിനായി ഒരു ഷെഡ്‌ നിർമ്മിച്ചു നൽകി.അവർ കായംകുളം പ്രദേശത്തെ ആറ് രോഗികൾക്കും ചികിത്സ നൽകി. കഴിഞ്ഞ ദിവസം കലേഷ് മണിമന്ദിരത്തിന്റെ
നേതൃത്വത്തിൽ അരിയും മറ്റു സഹായവും നൽകി.പാലിയേറ്റീവ് കെയർ വേണ്ടതായ ഈ യുവാവിന് പിസിയോതെറാപ്പിയിലൂടെ
ഭേദപ്പെടുത്താൻ സാധിക്കും. ഈ യുവാവിനെ സഹായിക്കാൻ അരുമില്ലാതെ വളരെ പ്രയാസത്തിൽ കഴിയുന്നു. ഇഷ്ടിക കെട്ടി തേക്കാത്ത വീട്ടിലെ മേൽക്കൂരയിലെ
കഴിക്കോലിലേക്കു നോക്കി വർഷങ്ങൾ തള്ളി നീക്കുന്നു. കനിവുള്ളവർ ഈ അവിവാഹിതനായ യുവാവിനെ സഹായിക്കുക.
ഫോ.9633863174.
അക്കൗണ്ട് a/c. No. 003403753900190001
Catholic syrian bank,kulam branch.
Ifsc code CSBK 0000034.
———————-
അഡ്വ.ഒ.ഹാരിസ്.
പ്രസിഡന്റ്
സോഷ്യൽഫോറം
കായംകുളം.
9447905874.

Leave a Reply

Your email address will not be published. Required fields are marked *