ശബരീശ കാനന സന്നിധിയുടെ അധിപന്മാർ മലയരയന്മാർ

മലയരയർ ചേരസാമ്രാജ്യം കേരളം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ തെക്ക് ഭരണത്തിലിരുന്ന ആയ് രാജവംശത്തിന്റെ പിന്തുടർച്ചക്കാരാണെന്ന് കരുതുന്നു .കന്യാകുമാരി മുതൽ പമ്പ വരെ ആയ് രാജവംശത്തിന്റെ അധീനതയിലായിരുന്ന വെന്ന് ചരിത്രം രേഖപ്പെടുത്തുന്നു .ഇവരുടെ മതം ആജീവകം ആയിരുന്നുവെന്നും ചരിത്രരേഖകൾ പറയന്നു . പാണ്ഡ്യൻമാരുടെ ആക്രമണത്തിൽ ആയ് രാജവംശം തകർന്നടിഞ്ഞു എന്നും അവശേഷിച്ചവർ പമ്പാനദി നീന്തിക്കടന്ന് മലഞ്ചെരുവുകളിൽ അഭയം തേടി എന്നും പറയപ്പെടുന്നു .ഇവർ പിന്നീട് മലഅരയർ എന്ന് അറിയപ്പെട്ടതാണന്ന് കരുതപ്പെടുന്നു .ആജീവകമതത്തിന്റെ തകർച്ചയിൽ വൈഷ്ണവ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ഹൈന്ദവീകത അംഗീകരിക്കപ്പെടുകയും ചെയ്തതായും ചരിത്രം രേഖപ്പെടുത്തുന്നു.പത്മനാഭസ്വാമി ക്ഷേത്രം ആയ് രാജവംശ കാലത്ത് നിർമ്മിച്ചതായി ചരിത്രം പറയുന്നു.ആയ് രാജാക്കൻമാരുടെ കല ദൈവമായും പത്മനാഭസ്വമിയെ കണക്കാക്കുന്നു.പിൽക്കാലത്തു് ഈ ക്ഷേത്രം തിരുവിതാoകൂർ പിടിച്ചടക്കിയതാണ് എന്ന് പറയപ്പെടുന്നു .ആയ് രാജവംശ കാലത്ത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നതകർന്നടിഞ്ഞ വൈഷ്ണവ ക്ഷേത്രം പമ്പാതീരത്ത് ശബരിമല വനത്തിനുള്ളിൽ മലയരയൻ മാരുടെ അധീനതയിൽ ഇപ്പോഴുമുണ്ട് .ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഒരു പൗരാണിക നാഗരികതയെ വിളിച്ചോതും വിധം അവർണ്ണനീയമാണ് .ശബരിമല ക്ഷേത്രം അരയൻമാരുടേതാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.ശബരിമല ,അച്ചൻകോവിൽ ,ശാസ്താം കോട്ട ,തിരുനെല്ലിയൂർ ,കൊട്ടിയം ,തുടങ്ങിയവയൊക്കെ ആദി ദ്രാവിഡർ ആരാധിച്ചിരുന്ന അമ്മൻകോവിലുകളുടെ പുരുഷപതിപ്പായ അയ്യപ്പൻ കോവിലുകളാണ് .ശബരിമല അയ്യപ്പൻ ആദി ദ്രാവിഡരുടെ ദേവനായിരുന്നു എന്നും പറയപ്പെടുന്നു .രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തിൽ പെട്ട മഹാതപസ്വിനിയായിരുന്ന ശബരി എന്നും ചരിത്രം പറയപ്പെടുന്നു .ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും വിശ്വസിക്കുന്നു.

ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു.അവലോകിതേശ്വരൻ എന്ന ബുദ്ധന്റെ മറ്റൊരു പേരാണു പർണ്ണശബരി എന്നു ബുദ്ധഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അതിനർത്ഥം മലകളിലെ കാടുകളിൽ താമസിക്കുന്നവൻ എന്നർത്ഥം.ഏറ്റവും കാരുണ്യവാനായ ബുദ്ധനായാണ് അവലോകിതേശ്വരനെ ചിത്രീകരിക്കുന്നത്.  സഹ്യമലകളിലെ പൊതിഗൈ മലകളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാസ സ്ഥലം എന്നു ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.അദ്ദേഹമാണ് അഗസ്ത്യമുനിയെ തമിഴ് പഠിപ്പിച്ചതെന്നും രേഖകൾ ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ നാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സഞ്ചരിച്ചപ്പോൾ അവലോകിതേശ്വരനെ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ആരാധിച്ചിരുന്നതായും ദൈവമായി കണ്ടിരുന്നതായി രേഖപ്പെടുത്തുന്നു.ഒറീസ്സയിലും ബംഗാളിലുമുള്ള യക്ഷിണി ആരാധാനാ സമ്പ്രദായവുമായി ഇതിനു ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു. കണ്ണൻ (കണ്ണകി) എന്നു വിളിക്കുന്ന താഴ്ന്ന ജാതിക്കാരിയാ ഒരു വ്യഭിചാരിണി തുടങ്ങി വച്ച ഒരു പ്രസ്ഥാനാണിത്. അവലോകിതേശ്വരനെ കുഞ്ഞൻ എന്നും കണ്ണോൻ എന്നു വിളിക്കുന്നത് ഇതിനു കാരണമായി പറയുന്നു.അഗസ്ത്യമുനി ഹിന്ദുമതത്തിന്റെ പ്രചരണത്തിനു ബുദ്ധമത്ത നശിപ്പിക്കുന്നതിനുമായി തമിഴ് പഠിച്ച് ബുദ്ധവിഹാരങ്ങളിൽ കടന്നു കൂടിയെന്നും അതിനെ പതിയെ താന്ത്രിക ബുദ്ധമതത്തിലേക്ക് പരിണാമപ്പെടുത്തുന്നതിലും വിവിധ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണങ്ങളിൽ പിശക് വരുത്തുന്നതിനും ഇടയാക്കി എന്നും ചില പിൽകാല ബുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. ഇത് മുതലെടൂത്ത് കുമാരീല ഭട്ടൻ എന്ന വൈഷണവ സന്യാസി ബുദ്ധമത പണ്ഡിതരെ പില്കാലത്ത് വാഗ്വാദത്തിൽ തോല്പിക്കുന്നു. പ്രധാനമായും അതിനു കാരണമായത് ബുദ്ധമത ഗ്രന്ഥങ്ങളിലെ വ്യാകരണ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ബുദ്ധ വിഹാരങ്ങളെല്ലാം സംബന്ധമൂർത്തി നയനാർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള മറവപ്പട തമിഴ് നാട്ടിലെ ചോള രാജാക്കന്മാരുടെ പിന്തുണയോടെ തച്ചുടക്കുകയും നിരവധി സന്യാസിമാരെ ഈ മലകളിലെ വിഹാരങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലുള്ള വിഹാരങ്ങളിലും വച്ച് കൊന്നടുക്കുകയും അതിനു വർഷാ വർഷം ആവർത്തനം ചെയ്ത് ഗരുഡൻ തൂക്കം പോലുള്ള അനുഷ്ഠാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ക്ഷേത്രങ്ങളിൽ താല്പര്യമില്ലായിരുന്ന ശൈവ വൈഷ്ണവ പ്രയോക്താക്കൾ താമസിയാതെ ഈ ക്ഷെത്രങ്ങളെ ഉപേക്ഷിച്ചു മടങ്ങി എങ്കിലും ആ പ്രദേശത്തു ജീവിച്ചിരുന്ന, ബുദ്ധനെ ആരാധിച്ചിരുന്ന മലയരയർ ക്ഷേത്രാരാധനകൾ തുടർന്ന് പോന്നു.പിന്നീട് വളരെക്കാലം കഴിഞ്ഞ് 16 നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യകാലത്ത് ഹിന്ദുമതത്തിനു പുത്തനുണർവ്വ് ഉണ്ടാകുകയും ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ഒന്നാകുകയും ഇന്ത്യയിലുള്ള നിരവധി നാട്ടു ദൈവങ്ങളെയും അവരെ ചുറ്റുപ്പറ്റിയുള്ള കഥകളും മറ്റും ഹിന്ദുമതത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ ക്ഷേത്രവും ഹിന്ദുക്കൾ കൈവശപ്പെടുത്തുന്നത്. മലയർ ഈ സമയർത്ത് ഈ ക്ഷേത്രങ്ങളുടെ പൂർണ്ണ അവകാശികളായിരുന്നു എന്ന് പറയപ്പെടുന്നു .
പന്തളം രാജവംശം ഈ സമയത്തിനുള്ളിൽ ക്ഷത്രിയരാക്കപ്പെടുകയും ബുദ്ധഭിക്ഷുക്കൾക്ക് അവരുടെ സംരക്ഷകനെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ശബരിമല തീർത്ഥാടനം തുടർന്നു പോന്നു.

2008 ൽ സുപ്രീം കോടതിയുൽ നൽകിയ സത്യവാങ്മൂലം കേരള സർക്കാർ ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് പറഞ്ഞിരിക്കുന്നു.‌ . ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവസ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുറ്റെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാൻ സാധിക്കുന്നു. ഏതാണ്ട് ഇതേ കാലത്ത് തന്നെ നമ്പൂതിരിമാരായ ആചാര്യന്മാർ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്മാറുകയും ചെമ്പകശ്ശേരി രാജവംശത്തിന് ക്ഷേത്രാധികാരത്തിൽ കൂടുതൽ സ്വാധീനം ലഭിക്കുന്നതും . കുറച്ചു കാലത്തേക്ക് ബുദ്ധമതാരചങ്ങൾ തുടർന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീർത്ഥാടകർ ഇവർ തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കാതെ രണ്ടുപേരും ഒന്നായി കണ്ടു എന്നു കരുതണം. കേരള ഹൈക്കോടതിയിൽ വാവരുടെ പിൻഗാമി സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചീരപ്പഞ്ചിറ കുടുംബവർക്കുള്ള പ്രകാരവും ക്ഷേത്രത്തിൽ വീണ്ടും തീർത്ഥാടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെന്നു കാണുന്നു.കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം പന്തളം കൊട്ടാരത്തിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചൻകോവിൽ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിൽ നിന്നാവാം അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവിൽ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്.ക്രിസ്തുവർഷം 1821-ൽ പന്തളം രാജവംശം തിരുവിതാം കൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരുവിതാംകൂറുമായി ചേർക്കപ്പെട്ടു.ഈ ക്ഷേത്രം നിരവധി പ്രാവശ്യം തകർക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റാണ്ടിൽ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കിരയ്ക്കാക്കപ്പെട്ടു.ശബരിമലയിലും പൊന്നമ്പല മേടുവരെയുള്ള കാനന ഭാഗങ്ങളിലും താമസിച്ചിരുന്നത് മലയരയന്മാർ ആയിരുന്നു .അതുകൊണ്ടാണ് അവരുടെ കുലദൈവമായി ശബരിമലയിൽ അയ്യപ്പനെ പ്രതിഷ്ഠിച്ചു മൂപ്പനെ വെളിച്ചപ്പാടാക്കിയത് .ഇപ്പഴും ഇവിടെ മലയരന്മാരാണ് കുടിൽകെട്ടി താമസിക്കുന്നത് .ഇവർ കടുവയെ ഭയന്ന് കൂട്ടം കൂട്ടമായി ആണ് അയ്യപ്പനെ ദർശിക്കാൻ എത്തിയിരുന്നതെന്ന് പറയപ്പെടുന്നു .കാലാന്തരത്തിൽ നാട്ടിൽ നിന്നെത്തിയ സവർണ്ണർ മലയരയന്മാരെ പുറത്താക്കുകയും ക്ഷേത്രം കൈക്കലാക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു .

കേരളത്തിൽ ഇടുക്കി ജില്ലയിൽ കണ്ടു വരുന്ന ഒരു ആദിവാസി ജനസമൂഹമാണ് മലയരയൻ.മറ്റ് ആദിവാസികളിൽ നിന്നും വ്യത്യസ്തമായി സാമൂഹികവികസന ചിന്താഗതിക്കാരാണ് മലയരയന്മാരിൽ കൂടുതലും..ഇവരുടെ വീടും, താമസ ചുറ്റുപാടുകളും മറ്റും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇടുക്കി ജില്ലയിലെ മറ്റു ആദിവാസികളേക്കാൾ കൂടുതൽ വിദ്യാസമ്പന്നരാണ് മലയരയന്മാർ. ഇടുക്കി ജില്ലയിൽ നിന്നും ധാരാളം സർക്കാർ ജോലിക്കാർ മലയരയന്മാരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *