കഷണ്ടിക്ക് നൂതന ചികില്സാരീതിയുമായ് പുനലൂർ താലൂക്ക് ആശുപത്രി

0
258

പുനലൂർ; കഷണ്ടിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് ഏറെയും .അതിന് പരിഹാരമായി പുനലൂർ താലൂക്ക് ആശുപത്രി ഒരുങ്ങിയിരിക്കുന്നു .ദിനം തോറും ആരോഗ്യ രംഗത്ത് നിരവധി സംഭാവനകൾ നൽകി പുനലൂർ താലൂക്ക് ആശുപത്രി മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു .എല്ലാവരുടെയും കൂട്ടായ്മയിൽ നാടിന് അഭിമാനകരമായ പ്രവർത്തനങ്ങളാണ് ഈ ആശുപത്രിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌ .സ്വകാര്യ മേഖല ചൂഷണം ചെയ്യപ്പെടുന്ന നിരവധി കാര്യങ്ങൾ വളരെ ചിലവുകുറച്ചു ചികിത്സ പുനലൂർ താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുന്നു എന്നുള്ള വസ്തുത വളരെ അഭിമാനകരമാണ് .പരിമിതികളിൽ നിന്നുകൊണ്ട് സ്വർഗം തീർക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത് എന്നുള്ള കാര്യം വളരെ അഭിമാനാർഹമാണ് .  വിദഗ്‌ധ ചികില്സയിലൂടെ കഷണ്ടി മാറ്റി എടുക്കാനാകും എന്നതാണ് ഇവുടുത്തെ പ്രത്യേകത .പുനലൂർ താലൂക്ക് ആശുപത്രിയിലെ കോസ്‌മെറ്റോളജി വിഭാഗത്തിലാണ് കഷണ്ടിക്ക് മരുന്നുള്ളത് ‘പ്ലേറ്റലെറ്റ് റിച്ചു് പ്ലാസ്മ’ അഡ്മിനിസ്ട്രേഷൻ എന്ന നൂതന സികിത്സയിലൂടെ ആണ് മുടിവളർത്തിയെടുക്കുന്നത് .ത്വക് രോഗവിദഗ്ധ അഞ്ചു എസ് നായരുടെ നേതൃത്വത്തിലാണ് പി ആർ ഡി അഡ്മിനിസ്ട്രേഷൻ ചികിത്സ താലൂക് ആശുപത്രിയിൽ നടത്തുന്നത് . ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ചികിത്സയാണ് പുനലൂർ താലൂക് ആശുപത്രിയിൽ ഉള്ളതെന്നാണ് മറ്റൊരു പ്രേത്യേകത .

ഒരു വര്ഷം കൊണ്ട് ഇരുപത്തിയഞ്ചു പേർക്കു ഇതിലൂടെ മുടി വളര്ത്തിയെടുക്കാന് കഴ്ഞ്ഞു എന്നതാണ്ഇവുടുത്തെ മറ്റൊരു നേട്ടം .പരീക്ഷണ ഘട്ടം കഴിഞ്ഞതോടെ ചികിത്സ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ചികിത്സതേടിയെത്തുന്നവരിൽ നിന്നുതന്നെ വേർതിരിച്ചെടുക്കുന്ന’ പ്ലേറ്റിലേറ്റ റിച്ചു് പ്ലാസ്മ’ കഷണ്ടിയുള്ളിടത്തു് നേരിട്ട സൂചിയിലൂടെ കടത്തിവിടുന്നതാണ് ചികിത്സാരീതിയാണ് അവലംബിച്ചിട്ടുള്ളത് . പി ആർ പിയികഷണ്ടിക്ക് നൂതന ചികില്സാരീതിയുമായ് പുനലൂർ താലൂക്ക് ആശുപത്രി
കഷണ്ടിലുള്ള എൽ ജി ,വി ജി എഫ് ,ഐ ജി തുടങ്ങി മുടിവളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് പുതിയ മുടി കിളിർപ്പിക്കുന്നതിനും പുതിയ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഈ ചികിത്സാരീതിയെ സഹായിക്കുന്നത് .ചികിൽസാമികവിൽ ദേശീയ ശ്രെധ നേടിയ താലൂക് ആശുപത്രിയിൽ ആണ് പുനലൂർ താലൂക്ക് ആശുപത്രി . ത്വക് രോഗ വിഭാഗത്തിലും അത്യാധുനിക ചികിത്സ മികവാണ് ഇവിടെ ഉള്ളത് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here