പുതുവർഷപ്പുലരിയിൽ ലോക മലയാളികളുടെ പ്രിയ മാധ്യമം *മലനാട് ന്യൂസ്*

പ്രിയരേ,
പുതുവർഷപ്പുലരിയിൽ ലോക മലയാളികളുടെ പ്രിയ മാധ്യമം *മലനാട് ന്യൂസ്*
ഇന്ത്യയൊട്ടാകെ നിങ്ങളുടെ സ്വീകരണമുറിയിലേക്കും കടന്നു വരികയാണ് ..!

ഒട്ടനവധി ചോദ്യശരങ്ങളുടെ ഉത്തരവുമായി!

മലയാളത്തിന് അൻപതോളം ഉപഗ്രഹചാനലുകൾ,

ഇന്ത്യയിലാകമാനം എണ്ണൂറിൽപ്പരം ചാനലുകൾ,

ജാതി-മത രാഷ്ട്രീയ നീക്കിയിരുപ്പിനും മാധ്യമലോകം!

ഭൂരിഭാഗം ചാനലുകളും നഷ്ട്ടത്തിൽ!

ഇനിയും ഒരു ചാനലിന് സാധ്യത ഉണ്ടോ?

സകലരുടേയും ചോദ്യം ഇതാണ്. എന്നാൽ ഉണ്ട് എന്നതാണ് ഞങ്ങൾ കണ്ടെത്തിയ ഉത്തരം!!

എന്തിനേയും ലാഭ-നഷ്ട അളവുകോലിൽ ഗണിച്ചെടുക്കും വ്യവസ്ഥിതിക്കെതിരേ, സമൂഹം തിന്മകൾ മാത്രം നിറഞ്ഞതാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന കോമരങ്ങൾക്കെതിരേ, ജനങ്ങളെ ജാതി-മത-വർണ്ണ-വർഗ്ഗ-ഭാഷാഭേദങ്ങളുടെ മറപറ്റി അറത്തു മുറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ, സമൂഹത്തിന്റെ താഴേക്കിടയിലേക്കിറങ്ങി, നീറുന്ന ഹൃദയങ്ങൾക്ക്
തണലാകാനും താങ്ങാകാനും, മനുഷ്യാവകാശ സംരക്ഷണവും, ജീവകാരുണ്യവും, പ്രകൃതി പച്ചപ്പിന്റെ നിലനിൽപ്പിനും, പ്രവാസീ ഭാരതീയക്ഷേമവും, ഏകതയിലൂന്നിയ ഒരു രാഷ്ട്രത്തിന്റെ ചരിത്രം കൈമാറാനും,
ഒരു മാധ്യമത്തിന് കഴിയും എന്ന അടയാളപ്പെടുത്തലാണ്
മലനാട് ടിവിയുടേത്.
യാതൊരു മുഖവുരയും ഇല്ലാതെ,
വോട്ടില്ലാത്ത, കീടമെന്ന് മുദ്രകുത്തപ്പെട്ട, ഒരു ജനതപോലും ഞങ്ങളെ പ്രതീക്ഷയോടെ നോക്കുന്നത് പണം വാരി വീശീട്ടല്ലാ, മറിച്ച് താഴേക്ക് താഴേക്ക് വളർന്നിറങ്ങാൻ ശ്രമിച്ചതിനാലാണ്
വിരൾ തുമ്പിൽ നിന്നും ടെലിവിഷനിലേക്ക് ചുവടുമാറ്റം വരുത്തുമ്പോൾ നിലപാടുകളിൽ വെള്ളംചേർത്ത് അളവ് കൂട്ടുന്നില്ല, വിശാല ജനകീയ സദസ്സൊരുക്കുകയാണ്.
ഈ ഡിജിറ്റൽ യുഗത്തിൽ! പഴമയുടെ സംപ്രേക്ഷണ രീതികളുടെ പുനരാവിഷ്ക്കാരം ഞങ്ങൾ സാധ്യമാക്കാൻ ശ്രമിക്കുന്നു. താരതമ്മ്യേന ചിലവേറിയ ഈ പരിശ്രമങ്ങളെ വിജയിപ്പിക്കാൻ, പൊയ് മറഞ്ഞ മൂല്യങ്ങളെ തിരികെപ്പിടിക്കാൻ സമകാലീന സുമനസ്സുകളുടെ കൂടിച്ചേരൽ അനിവാര്യമാണ്.
ചരിത്രം കോറിയിടുന്ന മാറ്റത്തിലേക്കാണ് അങ്ങും അണിചേരാൻ പോകുന്നത്. വരും തലമുറയിലേക്ക്, നന്മയുടെ, കൂട്ടായ്മയുടെ ,സ്നേഹത്തിന്റെ നീതിയുടെ, ആകാശജാലകം തുറന്നിടാം.

ആർ.ജയേഷ്
9947893694

Leave a Reply

Your email address will not be published. Required fields are marked *