വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

0
28


ആന്റിഗ്വ: നാലാമതും വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബ്ാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സോടെ ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട് 43 റണ്‍സും, ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് 25 റണ്‍സുമാണ് നേടിയത്. അതേസമയം മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടായ ആഷ്‌ലെ ഗാര്‍ഡ്‌നറാണ് ടീമിന്റെ വിജയത്തിലെ സുപ്രധാന താരം. ആഷ്‌ലെ ഓസ്‌ട്രേലിയയ്ക്കായി പുറത്താകാതെ 33 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. അതേസമയം ജോര്‍ജ്ജിയ വെയര്‍ഹാം, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും എല്‍സെ പെറി ഒരു വിക്കറ്റും നേടി. ഓസിസിനായി മഗ് ലാന്നിംഗ് 28ഉം, അലൈസ ഹീലി 22ഉം ബെത്ത് മൂണി 14ഉം റണ്‍സുകള്‍ സ്വന്തമാക്കി. ആഷ്‌ലെ ഗാര്‍ഡ്‌നറാണ് കളിയിലെ താരം അതേസമയം അലൈസ ഹീലിയാണ് ടൂര്‍ണ്ണമെന്റിലെ താരം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here