ശ്രെദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ സിം കട്ട് ആയേക്കാം

0
175

പ്രീപെയ്ഡ് മൊബൈൽ കണക്ഷന്റെ ലൈഫ് ലോങ്ങ് വാലിഡിറ്റിയും ചെറിയ ടോക്ക് ടൈമും ഒക്കെ നിർത്തി. മറ്റു പല വാർത്തകളുടെ ഇടയിൽ ഈ പുതിയ തീരുമാനം പലരും അറിഞ്ഞില്ല. അല്ലെങ്കിൽ പ്രമുഖ മാധ്യമങ്ങൾ അറിയിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ശെരി. ടെലികോം കമ്പനികൾ പുതിയ പ്ലാനുകൾ പുറത്തിറക്കുമ്പോൾ മത്സരിച്ചു റിപ്പോർട്ട് ചെയ്യുന്നവർ എന്ത് കൊണ്ട് ഇത്രയും പ്രധാന പെട്ട വാർത്ത ജനങ്ങളെ അറിയിച്ചില്ല എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഐഡിയ വൊഡാഫോൺ എയർടെൽ എന്നീ കമ്പനികൾ ആണ് പുതിയ നയം നടപ്പിൽ വരുത്തുന്നത്. ഇവരുടെ പുതിയ തീരുമാന പ്രകാരം ഒക്ടോബര് 28 മുതൽ മൊബൈൽ കണക്ഷനുകളുടെ ലൈഫ് ലോങ്ങ് വാലിഡിറ്റി ഒക്കെ മാറി. ഇനി പ്ലാനുകൾ അനുസരിച്ചു ആയിരിക്കും വാലിഡിറ്റി. പണ്ട് ലോങ്ങ് വാലിഡിറ്റി ഉള്ള കാരണം വല്ലപ്പോഴും മാത്രം റീചാർജ് ചെയ്തിരുന്ന ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ നയം. ചെറിയ ടോക്ക് ടൈം റീചാർജുകൾ ആയിരുന്ന 10, 20, 50, 100 എന്നിവയും നിർത്തലാക്കി.

ഇനി മുതൽ കോംബോ റീചാർജുകൾ ആണ് ഉണ്ടാവുക. ഇവയിൽ 28 ദിവസത്തെ വാലിഡിറ്റി കൂടാതെ ടോക്ക് ടൈം ഉം ഡാറ്റയും ലഭിക്കും. എന്നാൽ ഇതിലെ ടോക്ക് ടൈം കഴിഞ്ഞാൽ എങ്ങനെ ടോപ് അപ്പ് ചെയ്തു ഉപയോഗിക്കാം എന്നതിനെ പറ്റി ധാരണയില്ല. ഇനി മുതൽ സിം ഉപയോഗിക്കണമെങ്കിൽ എല്ലാ മാസവും റീചാർജ് ചെയ്യണം എന്ന് ചുരുക്കം. ജിയോ മൂന്നു മാസത്തേയ്ക്ക് റീചാർജ് ചെയ്തും ജിയോ ഫോൺ എല്ലാ മാസവും റീചാർജ് ചെയ്തു ഉപയോഗിച്ചതും ആവാം മറ്റു കമ്പനിക്കാരെയും ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്.

എന്നാൽ ഇങ്ങനെ ഒരു മാറ്റം സംഭവിക്കുന്നത് പലരും അറിഞ്ഞിട്ടില്ല എന്നതാണ് രസകരം. ചിലർക്ക് മെസ്സേജ് ആയി അറിയിപ്പ് ലഭിക്കുന്നത് നിങ്ങളുടെ നമ്പർ കട്ട് ആവാറായി ഉടനെ റീചാർജ് ചെയുക എന്നാണ്. റീടൈലറുടെ അടുത്തു ചെല്ലുമ്പോഴാണ് പുതിയ മാറ്റങ്ങൾ അറിയുന്നതും. ഇനി മെസ്സേജ് നോക്കാത്തവർ ഒരുപക്ഷെ കണക്ഷൻ കട്ട് ആയി കഴിഞ്ഞതിനു ശേഷം ആവാം അറിയുക.

ഇൻകംമിങ്ങിനു വേണ്ടി മാത്രം മൊബൈൽ ഉപയോഗിക്കുന്ന ഒരുപാടു പേരുണ്ട്, അതിൽ കൂടുതലും വയസ്സയവർ ആണ്. എന്തെങ്കിലും ആവശ്യത്തിന് മാത്രം ഇരുപതോ അമ്പതോ റീചാർജ് ചെയ്തു ഉപയോഗിക്കുന്നവർ. അങ്ങനെ ഉള്ളവർക്ക് ഒരു വൻ അടിയാണ് ഈ തീരുമാനം. അതെ സമയം മൂന്നു മാസത്തെ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്രശ്നമുണ്ടാകില്ല.

എന്തായാലൂം ഈ മാസം അവസാനത്തോടെ എല്ലാവര്ക്കും മെസ്സേജ് ലഭിക്കും എന്ന് കരുതുന്നു. കോംബോ വാലിഡിറ്റി പ്ലാനുകൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. അതിൽ ഏറ്റവും കുറവ് 28 ദിവസത്തേയ്ക്ക് 35 രൂപയുടെ റീചാർജ് ആണ്. ഇതിൽ നിങ്ങൾക്ക് 26 രൂപ ടോക്ക് ടൈം ഉം 28 ദിവസം വാലിഡിറ്റിയും ലഭിക്കും. കൂടാതെ ഡാറ്റയും കാൾ ചാർജ് കുറയ്ക്കാനുള്ള ഓഫറും ഉണ്ടാവും. ഇതെല്ലാം ഓരോ കമ്പനിക്കും വ്യത്യസ്തം ആണ്.

നിങ്ങൾക്ക് ഈ വിവരം ഉപകാരപ്രദമായെങ്കിൽ തീർച്ചയായും മറ്റുള്ളവർക്കും പങ്കുവെക്കുക.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here