താരന്റെ ശല്യം അകറ്റാൻ ഓട്സ്

0
33

 

താരന്റെ ശല്യം അകറ്റാൻ പലരും പലതും തലയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ഉപയോഗിക്കുന്ന പലതും താരന്റെ എണ്ണം കൂടാൻ മാത്രമേ സഹായിക്കൂ. പലതരം ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിയുന്നതും കൂടും.എന്നാൽ താരനെ ഇല്ലാതാക്കൻ വീട്ടിൽ നിന്നുതന്നെ ചെയ്യാൻ കഴിയുന്ന ഒരു വഴിയുണ്ട്. ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.

തലമുടി നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം 20 മിനുട്ട് ഈ മിക്‌സ് ചെയ്‌ത പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം നല്ലതുപോലെ കഴുകിക്കളയുക. ആഴ്‌ചയിൽ രണ്ടുതവണ ഇതുപോലെ ചെയ്യുകയാണെങ്കിൽ മാറ്റം കാണാൻ കഴിയും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here