പാഠം രണ്ട് : സ്കൂൾ ഓഫ് കുടുംബശ്രീ

കുടുംബശ്രീയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം കടന്നുവരുന്ന ചിത്രം വിടിയുടേയും, നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുമാണ്. കേരളത്തിന്റെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനമാണ് കുടുംബശ്രീ. അരങ്ങൊരിങ്ങിയോ, അടുക്കളകൾ നിശബ്ദമായോ എന്നീ ചോദ്യങ്ങൾ പല ഭാഗത്തുനിന്നും കേൾക്കാം, സമയക്കുറവുകൊണ്ട് അത്തരം കാര്യങ്ങളെ മാറ്റിനിർത്തി, ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ കുടുംബശ്രീ മാതൃകയിൽ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിന്റെ സഹായം തേടിയതിനിടയാക്കിയ നേട്ടങ്ങളെപ്പറ്റി ഓർത്തെടുക്കാം. ജനപങ്കാളിത്തത്തിലും, നടത്തിപ്പിലും പുതിയ പദ്ധതികൾ പോലും വിജയത്തിലെത്തിക്കുന്നതിലും കുടുംബശ്രീയുടെ കരുത്ത് സുശക്തമായ സംഘടനാ സംവിധാനങ്ങളാണ്. സാമൂഹികവ്യവസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിൽ കുടുംബശ്രീയ്ക്ക് കഴിയുന്നു എന്നത് ചെറിയ കാര്യമായ് കാണാൻ കഴിയില്ല.

സംഘടനയുടെ തത്വങ്ങളും പദ്ധതികളും താഴേത്തട്ടിലേക്ക് ഏറ്റെടുക്കുന്നതിലൂടെ മാത്രമേ ഏതൊരു പ്രസ്ഥാനവും കാലക്കെടുതികളെ അതിജീവിക്കാൻ കഴിയൂ. കുടുംബശ്രീയുടെ പദ്ധതികൾ സംബന്ധിച്ച അറിവ് നൽകുന്നതിനോടൊപ്പം ആരോഗ്യം ശുചിത്വം മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള പ്രചാരം അഴിമതി വിരുദ്ധ സമൂഹത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഉദ്യമമാണ് കുടുംബശ്രീ സ്കൂൾ. ഒരു വിഷയാധിഷ്ഠിത കോഴ്സ് എന്ന തലത്തിൽ തന്നെയാണ് ഈ പദ്ധതിയും അവതരിപ്പിക്കപ്പെട്ടത്. 2017 ഒക്ടോബറിൽ തുടക്കം കുറിച്ച ആദ്യഘട്ട പ്രവർത്തനങ്ങൾ, പ്രത്യക്ഷമായും പരോക്ഷമായും ഒരു കോടി ഗുണഭോക്താക്കളെയാണ് വിഭാവനം ചെയ്യ്തത്. 12000 വാർഡ്തല അദ്ധ്യാപകർ, 43-ലക്ഷം കുടുംബശ്രീ അംഗങ്ങൾ ഒപ്പം അവരുടെ കുടുംബങ്ങളും.ആഴ്ച്ചയിൽ 2 മണിക്കൂർ എന്ന നിലയിൽ 6 ദിവസങ്ങളായ് നടന്ന ക്ലാസ്സുകൾ പങ്കാളിത്തം കൊണ്ട് വിജയകരമായ്രുന്നു. പരിശീലനത്തിന്റെ പഠനത്തിന്റെ ആദ്യഘട്ടത്തിനു ശേഷം 2018 ഡിസംബറിൽ പുതിയ അധ്യായം ആരംഭിക്കുകയാണ്. പൂർണ്ണമായും വോളണ്ടറി സേവന മാതൃകയിൽ സംസ്ഥാനത്തുടനീളം 43000 അദ്ധ്യാപകരേയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. റിട്ടയർ ചെയ്ത അദ്ധ്യപകർ കോളേജ് വിദ്യാർത്ഥികൾ മുൻ കുടുംബശ്രീ പ്രവർത്തകർ പരിശീലകർ എന്നിവരാകും അദ്ധ്യാപകരായ് വരുന്നത്.

തുടക്കം ചിട്ടവട്ടങ്ങൾ പാലിച്ച് മികച്ചുനിന്നു, വരും നാളുകളിലെ ശ്രമങ്ങളും ചരിത്രമാകട്ടെ. സർക്കാർ സംവിധാനങ്ങളിലൂടെയുള്ള മലനാടിന്റെ യാത്രയിൽ തുടർ വിജയകഥകളുമായ് കുടുംബശ്രീ മിഷനും ചേരാൻ കഴിയട്ടെ.

 

 

Leave a Reply

Your email address will not be published. Required fields are marked *