അരിസ്സസ്

0
122

കിടക്കയ്ക്ക് ആകാശത്തിൻ്റെ കനം…
നിവർന്നാണ് കിടന്നത് ഒറ്റ രാത്രി കൊണ്ട്
എന്തോ പൊന്തി വന്നതുപോലെ.
പിറകിൽ അടക്കി വച്ചതാവാനാണ് സാധ്യത.

ഒടുവിൽ അത് വെളിപ്പെട്ടു.
മെഡിയ്കൽ സയൻസ് അതിനെ അരിസ്സസ് എന്ന് തിട്ടപ്പെടുത്തി…
ചില മാനദണ്ഡങ്ങൾ ആവാം…
എരിയും,എണ്ണയും,കോഴിയും ഒന്നും തൊട്ടുകൂടാ….
പഴവർഗ്ഗങ്ങൾ സ്ഥിരമാക്കി കൊൾക….
ഉം,,ഉം,,,, രക്ഷയില്ല,
അതിൻ്റെ കനവും നീളവും കൂടിയതുമിച്ചം,
എൻ്റെ ഒപ്പം തന്നെ വളരട്ടെ
ഒടുക്കം ഒരിമിച്ചാകാം എന്ന് ഞാനും…..

അനുരാഗ് യശോധരൻ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here