സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം

0
127

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം
മുഖ്യ ലക്ഷ്യങ്ങൾ
”””””””””””””””””””’
1. കാരുണ്യ ദർശനം, ജീവകാരുണ്യപ്രവർത്തനങ്ങൾ.
2. സ്ത്രീ/കുടുംബ ശാക്തീകരണം,
3. പ്രവാസി ക്ഷേമം
4. രാഷ്ട്ര നിർമ്മാണം
5. കുട്ടികളുടെ പുരോഗതി
6. മദ്യം, പുകവലി, മയക്കുമരുന്ന്, ലഹരി …..
തുടങ്ങിയ സാമൂഹ്യ ദോഷങ്ങളുടെ വർജനം, അവയ്ക്കെതിരെ
ബോധവത്ക്കരണം.
7. കലാ കായിക സാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങൾ
8. നേതൃത്വ/വൃക്തിത്വ പരിശീലനം
9. മതേതരത്വ / മാനവീയ കൂട്ടായ്മ
10. സാക്ഷരതാ, പരിസ്ഥിതി പ്രവർത്തനങ്ങൾ
11. നവമാധ്യമ കൂട്ടായ്മ /
മീഡിയാ പബ്ളിക്ക് ഗ്രൂപ്പ്.
☆☆☆ ★★★ ☆☆☆

മീഡിയാ പബ്ളിക്ക് ഗ്രൂപ്പ്
☆☆★☆☆
fb യിലുളള നമ്മുടെ ഗ്രൂപ്പിൻറ്റെ പേജിലൂടെ നാം സംവേദനം ചെയ്യുന്നത് പൊതു നൻമയാണ്.
നമ്മുടെ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം :-
Be a light, Build a life എന്നുളളതാണ്‌.
ഉത്കൃഷ്ടവും, ഉദാത്തവുമായ ഈ ദർശനവും, അതിനോട് നീതിപുലർത്തുന്ന ദൗത്യവുമാണ് നാം വിഭാവനം ചെയ്യുന്നത്.

സോഷ്യൽ മീഡിയായിൽ നിരവധി ഗ്രൂപ്പുകളുണ്ട്. അതുപോലെ കേവലം ഒരു ഗ്രൂപ്പായി മാറി, പേജിൽ അവിയൽ പോസ്റ്റുകൾ കുത്തിനിറയ്ക്കുവാൻ നമുക്കാവില്ല.
STREET LIGHT social forum സാമൂഹ്യ പ്രതിബദ്ധതയും, പ്രതിജ്ഞാബദ്ധതയും പുലർത്തുന്നു.
ആയതിനാൽ ഓരോ മാസവും ഒരു ചിന്താവിഷയത്തിൽ കേന്ദ്രീകരിച്ച് പേജിലൂടെ ചിട്ടയായ എഴുത്തും, പ്രവർത്തനവും കേന്ദ്രീകരിയ്ക്കും.
ഈ മാസത്തെ ചിന്താവിഷയമായി അഡ്മിൻ പാനൽ തിരഞ്ഞെടുത്തിരിയ്ക്കുന്നത് ”നവകേരള സൃഷ്ടി” (Rebuld Kerala better) എന്നുളളതാണ്; ഒപ്പം പ്രാദേശികാടിസ്ഥാനത്തിൽ അതിൻറ്റെ അനുധാവന പ്രവർത്തനങ്ങളും ചെയ്യും.
ഇപ്രകാരം അതാതുമാസത്തെ ചിന്താ വിഷയത്തിൽ അടിസ്ഥാനമാക്കിയുളള മൗലീക രചനകൾക്കായിരിയ്ക്കും പേജിൽ മുഖ്യപരിഗണനയും, പ്രാധാന്യവും നൽകുന്നത്.

Sharing posts പരമാവധി ഒഴിവാക്കും. പ്രത്യക്ഷമോ, പരോക്ഷമായോ ഏതെങ്കിലും തരത്തിൽ
ജാതി, മത, രാഷ്ട്രീയ, വർഗ, വർണ്ണ, ലിംഗ സ്പർദ്ധയോ, പ്രയാസമോ ഉണ്ടാക്കുന്ന രചനകൾ നിശ്ചയമായും ഉടനടി ഒഴിവാക്കും.

കാരുണ്യ സഹായം ആവശ്യപ്പെട്ടുകൊണ്ടുളള പോസ്റ്റുകൾ പേജിൽ പ്രസിദ്ധീകരിയ്ക്കുവാൻ ഫോറത്തിന്റെ കാരുണ്യ ദർശന (COMPASSION VISION)വിഭാഗത്തിൻറ്റെ അനുമതി ആവശ്യമാണ്.

ഈ ജീവിതയാത്രയിൽ വഴിവെട്ടമാകുവാൻ ഓരോരുത്തരേയും ഒരുക്കുന്നതിനും, അതിനുളള പരിശീലനം നൽകുന്നതിനുമുളള വേദിയായി നമ്മുടെ പ്രസ്ഥാനവും, പേജും, പ്രവർത്തനങ്ങളും എന്നെന്നും നിലനിൽക്കട്ടെ ….
സ്വയം ഒരുങ്ങാം; പിന്നീട് മറ്റുളളവരെ ഒരുക്കാം ….. ഒരുപക്ഷെ ഈ സമൂഹത്തിൽ വലിയ ”മാറ്റം” വരുത്തുവാൻ നമുക്കാവില്ലായിരിയ്ക്കാം, എന്നാൽ നമ്മിൽ ഒരു ചെറിയ ”മാറ്റം” കൊണ്ടുവരാമല്ലോ !!
നാം ചാലകങ്ങളായാല്‍ ചലനങ്ങളുണ്ടാവും ….

കുഞ്ഞോളങ്ങൾ രൂപപ്പെടട്ടെ; അവ നാളെ അലകളായി മാറും ……
അതിലേക്ക് തുടർന്നും താങ്കളുടെ ആത്മാർത്ഥമായ സാന്നിധ്യ സഹകരണങ്ങളും, പിന്തുണയും സവിനയം അഭ്യർത്ഥിച്ചുകൊണ്ട് …..
Media Public Group
STREET LIGHT social forum

STREET LIGHT social forum എന്ന സാമുഹ്യ സാംസ്ക്കാരിക സേവന സന്നദ്ധ പ്രസ്ഥാനത്തിൻറ്റെ നേതൃത്വത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും താങ്കളെ സ്നേഹാദരവോടെ ക്ഷണിയ്ക്കുന്നു.
നമ്മുടെ Media Public Group ൻറ്റെ fb page ദയവായി കാണുമല്ലോ !!
താങ്കളുടെ വിലയേറിയ അഭിപ്രായം, പിന്തുണ, ആലോചന, എഴുത്ത്, ചിന്ത ഒക്കെ നൽകി സഹകരിച്ചാലും …..
നന്ദി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here