ഒരു ദശകം പിന്നിട്ട് ഫ്രഞ്ച് ഹസ്തം

ദേശീയ കവിയായ് മാറ്റപ്പെട്ട ടാഗോറിന്റെ വാക്കുകളെ ഓർക്കുന്നു “എവിടെയാണോ ലോകം ഇടുങ്ങിയ ഭിത്തികൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടിട്ടില്ലാത്തത് അവിടേയ്ക്കെന്റെ രാഷ്ട്രത്തേക്കൂടി ഉയർത്തേണമേ”
നാം എന്നതിൽ നിന്നും നീയും ഞാനുമായ ഈ കാലത്ത് ടാഗോറിന്റെ വാക്കുകൾക്കെന്തു പ്രസക്തി! പണ്ട് നമ്മേ കീഴടക്കിയവരും എതിർത്ത് നിന്നവരും എല്ലാമിന്ന് മിത്ര രാജ്യങ്ങളായപ്പോൾ അവരുടെ ഓഹരി തകർച്ചകൾ നമ്മേയും കാർന്നു തിന്നാൻ തുടങ്ങി. സാംസ്ക്കാരിക-വാണിജ്യ കൈമാറ്റങ്ങളുടെ ലാഭനഷ്ട്ട കണക്കുകൾ മാറ്റി നിർത്തി അൽപ്പനേരം ദേശീയ അതിർത്തി രേഖകൾ കടന്ന്, പോയ നൂറ്റാണ്ടിലെ അധിനിവേശ പോരാട്ടങ്ങൾ ചരിത്രമായ്തന്നെ നിലനിർത്തി, സാമ്പത്തിക സാങ്കേതിക സാംസ്ക്കാരിക വിനിമയങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടായ് നടത്തുന്ന. ഫ്രഞ്ച് ദേശീയ ഏജൻസി AFD യുടെ ഒരു ദശകം പിന്നിട്ട യാത്രയെ ഓർത്തെടുക്കാം ദേശീയതലത്തിലും, അന്തർദേശീയ തലത്തിലും നിരവധി സർക്കാർ ഏജൻസികൾ ഉണ്ടെങ്കിലും സാമൂഹ്യ ഇടപെടീൽ നടത്തുന്നത് എത്രപേർ? അതിൽ തന്നെ വിദേശ ഏജൻസികൾക്ക് സാമ്പത്തിക മേഖലയിലല്ലാതെ ജനജീവിതത്തിലേക്ക് ഇറങ്ങുന്നു? റെഡ്ക്രോസിന്റെ ചുവന്ന രേഖകൾ സൃഷ്ട്ടിച്ചെടുത്ത ചലനം എന്തേ മറ്റ് ഏജൻസികളിലേക്ക് വളരുന്നില്ല?    ചോദ്യങ്ങൾ ചോദിക്കാം, വിദേശനയത്തിന്റെ അവതരണത്തിലെ പോരായ്മകളെ തുറന്നു കാട്ടാം പക്ഷെ സ്വയം കണ്ടെത്തലിന് നമ്മുടെ സംവിധാനങ്ങൾക്ക് കഴിയാത്തിടത്തോളം എല്ലാം വിഫല ശ്രമങ്ങൾ തന്നെയാകും.

AFD യുടെ പ്രവർത്തനങ്ങൾ അല്ല സാമൂഹ്യ ഇടപെടീലുകൾ ആരേയും അതിശയിപ്പിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായ് 1.8 ദശലക്ഷം യൂറോയോളം വിവിധ മേഖലകളിലായ് ചിലവഴിച്ചിരിക്കുന്നു. നഗരപ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്, സുസ്ഥിര ഊർജ്ജ നിർമ്മിതിക്കായ്, ജൈവവൈവിധ്യ സംരക്ഷണത്തിനായ്, വൻകിട പദ്ധതികൾക്ക് സാമ്പത്തിക സഹായത്തിലുപരി ഫ്രഞ്ച് വൈദ്യഗ്ധ്യവും സാങ്കേതിക വിദ്യയും ഒരേ പോലെ നൽകിയാണ് AFD പ്രവർത്തിക്കുന്നത്. 2012-ൽ അസമിലെ 22000 ഹെക്റ്ററോളം പ്രദേശത്ത് നടത്തിയ വനവത്കരണ പ്രവർത്തനങ്ങൾ ലോക ശ്രദ്ധനേടിയിരുന്നു. 4500-ൽ പരം പ്രദേശവാസികളെ വിവിധങ്ങളായ തൊഴിൽ പരിശീലിപ്പിക്കാനും അന്ന് കഴിഞ്ഞിരുന്നു. 5 ദേശീയ ഉദ്യാനങ്ങൾ, 18 വന്യജീവി സങ്കേതങ്ങൾ, 35% വനമായ ഭൂപ്രകൃതി, കാടിനെ നോവിക്കാതെ തൊഴിൽ ചെയ്യാൻ അസം സ്വദേശികളെ പരിശീലിപ്പിച്ചെടുക്കാൻ, കാടുവെട്ടിതെളിക്കാതെ, വിഭവങ്ങളെ ചൂഷണം ചെയ്യാതെ നിലനിൽക്കാൻ കെൽപ്പുള്ള ഒരു നാഗരികതയെ വളർത്തിയെടുക്കാൻ AFD യ്ക്ക് കഴിഞ്ഞു. കൊച്ചി മെട്രോയുടെ നിർമ്മാണ വേളയിലാണ് AFDയെ മലയാളികൾ അറിയുന്നത്. വെറുമൊരു മെട്രോ റെയ്ൽ എന്ന ആശയത്തിൽ നിന്നും കൊച്ചിയുടെ എല്ലാ ഗതാഗത സംവിധാനങ്ങളേയും കൂട്ടിയിണക്കി സുസ്ഥിരമായ പദ്ധതികളിലേക്കുള്ള KMRL ന്റെ മാറ്റത്തിന് AFD യ്ക്ക് മുഖ്യപങ്കുണ്ട്. രണ്ടാം ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നടപ്പാതാ വികസനത്തിനും ഒപ്പം നോൺ മോട്ടോറൈസ്ഡ് വാഹനങ്ങൾക്ക് പ്രത്യേകപാത ഒരുക്കാനുമായ് 189 കോടി രൂപയാണ് കഴിഞ്ഞ ദിവസം AFD അനുവദിച്ചത്.

രാജ്യാതിർത്തി കടന്ന് സാംസ്ക്കാരിക ഇടപെടീൽ നടത്താനും പ്രകൃതിസംരക്ഷണത്തിന്റെ സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം ലോകത്തോട് പറയാനും കഴിയുന്ന AFD പോലുള്ള വിദേശ ഏജൻസികളെ കൂടുതലായ് പ്രായോഗികതലത്തിൽ വിനിയോഗിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *