ഒടുവിൽ കിഫ്ബി എത്തി, കാപ്പിത്തോട്ടിലേക്ക്

കണ്ടിട്ടും അറിയാതെ നടന്നകലാൻ കഴിയില്ല, കാരണം അടുത്തുകൂടി പോയാൽ ഏത് മേലാളനും മൂക്ക് പൊത്തിയേ മതിയാകൂ! ആലപ്പുഴ പട്ടണത്തിൽ നിന്നാരംഭിച്ച് 14.5 കിലോമീറ്റർ പിന്നിട്ട് പൂക്കൈതയാറിൽ അവസാനിക്കുന്നതാണ് കാപ്പിത്തോട്. ഏതാണ്ട് ജില്ലയുടെ വികസിത ഹൃദയത്തിലൂടെ തന്നെ ഒഴുകുന്നൂന്ന് പറയാം. ആലപ്പുഴ പട്ടണത്തിൽ നിന്നും പുന്നപ്ര വഴി അമ്പലപ്പുഴയിൽ കാപ്പിത്തോട് നാഥനില്ലാതെ ഒഴുകിയില്ലാതാകുന്നു.പൂർണ്ണമായും നിശ്ചലമായ കാപ്പിത്തോടിന് ജീവൻ കിട്ടുന്നത് വർഷകാലത്ത് മാത്രമാണ്. മറ്റ് സമയങ്ങളിൽ ഈ പ്രദേശത്തുള്ള നൂറിലദികം ചെമ്മീൻ പീലിൻ ഷെഡ്ഡുകളുടെ കുപ്പത്തൊട്ടിയായ് തോട് മാറുന്നു. കഴിഞ്ഞ 30 വർഷമായ് കാപ്പിത്തോടിന്റെ ഇരുകരകളിലും താമസ്സിക്കുന്നവർ ഈ രൂക്ഷഗന്ധമാണ് ശ്വസിക്കുന്നത് എന്ന വസ്തുത എന്ത് ന്യായീകരണത്തോടെയാണ് ഭരണാധികാരികൾ ഉത്തരിക്കുവാൻ പോകുന്നതെന്നറിയില്ല. വർഷങ്ങൾ പലത് കടന്നുപോയ് പ്രേക്ഷോപങ്ങളുടെ, വാർത്താ കോളിളക്കങ്ങളുടെ, രാഷ്ട്രീയ പഴിചാരലിന്റെ… കാപ്പിത്തോടിന് സമീപത്തെ സ്കൂളുകളിലെ കുട്ടികൾ തലചുറ്റി വീഴുന്നു, പകർച്ചവ്യാതികൾ പെരുകുന്നു, സമീപവാസികളുടെ ദുരിതം……     വാർത്താ തലപ്പാവുകൾ നീളുന്നു. കാൽ നൂറ്റാണ്ടിന് മുമ്പ് കാക്കാഴം ഗവ.യു.പി. സ്കൂളിലെ കുട്ടികൾ ദേശീയ പാത ഉപരോധിച്ചതും ഇതേ വിഷയത്തിലാണ്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട രേഖകൾ കാപ്പിത്തോടിന്റെ സമീപവാസികളുടെ ജീവന്റെ നിലനില്പ്പിനെ തന്നെ വെല്ലുവിളിക്കുന്ന ഒന്നാണ്. ഹൈഡ്രജൻ സൾഫൈഡിന്റേയും അമോണിയയുടേയും അളവ് പോടിപ്പെടുത്തുന്നതുതന്നെ.

MLA ജി.സുധാകരൻ, ആസ്ഥിവികസന ഫണ്ടിൽ നിന്നും 16 കോടിയുടെ പദ്ധതി ഉയർന്നുവന്നെങ്കിലും, തുടർനടപടികൾ ഒന്നുമുണ്ടായില്ല. UDF ഗവ: പുനർജീവനിക്കായ് ഇറങ്ങിയെങ്കിലും നടപ്പിൽ വന്നില്ല. പുനരുദ്ധാരണം അതിന്റെ പാരമ്മ്യത്തിലെത്തിയ ഈ വൈകിയ വേളയിലാണ് കിഫ്ബി 20 കോടിയുടെ പദ്ധതിയുമായ് എത്തുന്നത്. കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് മുന്നോട്ടുവയ്ക്കുന്നത് കാപ്പിത്തോടിന്റെ സമഗ്ര പുനർനിർമ്മാണമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജീ സുധാകരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കനാലിലേക്കുള്ള മാലിന്യനിക്ഷേപങ്ങൾ കർശനമായ് നിരോധിക്കാതെ, തീരത്തെ മാംസ ചന്തകളും ചെമ്മീൻ സംസ്ക്കരണ ശാലകളും നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ എത്ര തുക ചെലവഴിച്ചിട്ടും കാര്യമില്ല. പലത് പറഞ്ഞ് മാറ്റിവയ്ക്കപ്പെട്ട ഈ പദ്ധതിക്ക് ഇപ്പോ ജീവൻ വന്നത് പ്രതീക്ഷ നൽകുന്നു.

എങ്കിലും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചിട്ടുള്ള പരാതികളെ, അനാസ്ഥയെ പറ്റി ഓർക്കാതെ വയ്യാ. വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുമായ് ചേർന്ന് വികസന പദ്ധതികളെ ഒരുമിപ്പിക്കാൻ കഴിവില്ലാത്തവരായ് ജനപ്രതിനിധികൾ മാറുന്നതിനെ നമുക്ക് ന്യായീകരിച്ച് മുന്നേറാം. കൂട്ടുമുക്ക് മുതൽ പ്ലാപ്പള്ളി വരെ കോന്നി MLA അടൂർ പ്രകാശ് നേടിയെടുത്തൂ എന്നവകാശപ്പെടുന്ന 25 കോടി കിഫ്ബി ഫണ്ടും, അലിമുക്ക്-അച്ചൻകോവിൽ റോഡിൽ കറവൂർ മുതൽ അച്ചൻകോവിൽ വരെ നബാർഡ് അനുവദിച്ച 15 കോടിയും ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണെന്ന ജനാധിപത്യ ദുരവസ്ഥയെ പൊതുജന താത്പ്പര്യാർത്ഥം ഓർമ്മിപ്പിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *