ഇക്കയുടെ ശകടം എന്ന ചിത്രം ഡിസംബറിൽ

0
65


മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആരാധകരുടെ കഥയും സിനിമയാകാറുണ്ട്. അത്തരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകനായ അയ്യപ്പന്റെ കഥ പറയുകയാണ് പ്രിൻസ് അവറാച്ചനും കൂട്ടരും. ഇക്കയുടെ ശകടം എന്ന ചിത്രം ഡിസംബറിൽ തിയേറ്ററിലെത്തും.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയാണ് ഇക്കയുടെ ശകടം എത്തുന്നത്. അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ഇക്കയുടെ ശകടം. അയ്യപ്പനെ സംബന്ധിച്ച് മമ്മൂട്ടിയാണ് എല്ലാം. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം മമ്മൂട്ടിയുടെ ഡയലോഗുകളും റഫറന്‍സുമാണ് അയ്യപ്പന്‍ ഉപയോഗിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here